അറിയിപ്പ്; കെ.ആർ പുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്; ബദൽ പാതകൾ അറിയാൻ വായിക്കാം

traffic

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലെ 2 റാംപുകളുടെ നിർമാണ പ്രവർത്തികൾ നടക്കുന്നതിന്റെ ഭാഗമായി ട്രാഫിക് പോലീസ് കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കെ.ആർ.പുരം ഭാഗത്ത് നിന്ന് മേൽപ്പാലത്തിലേക്കുള്ള റാംപുകളിലൂടെ ഇന്നലെ മുതൽ എല്ലാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.

നേരെത്തെ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നു.

* നാഗവാര ഭാഗത്ത് നിന്ന് ബേക്കറി സർക്കിൾ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹെബ്ബാൾ മേൽപ്പാലത്തിന് അടിയിൽ കൂടി വലത്തോട്ട് തിരിഞ്ഞ് കോടിഗേഹള്ളി വഴി ബേക്കറി സർക്കിളിലേക്ക് പോകണം.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ

* ഹെഗ്ഡെനഗർ – തന്നിസാന്ദ്ര വഴി വരുന്നവർ ജികെവികെ – ജക്കൂർ റോഡ് വഴി നഗരത്തിൽ പ്രവേശിക്കണം.

കെ ആർ പുരം ഭാഗത്ത് നിന്ന് യശ്വന്തപുരയിലേക്ക് പോകേണ്ടവർ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബി ഇ എൽ സർക്കിൾ, സദാശിവനാഗർ പോലീസ് സ്റ്റേഷൻ ജംഗ്‌ഷൻ വഴി പോകണം.

ബദൽ പാതകൾ
* കെ ആർ പുരം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഹെബ്ബാളിലെ തിരക്ക് ഒഴിവാക്കാൻ മാരുതിസേവ നഗർ ഐ ഓ സി – മുകുന്ദ തിയേറ്റർ റോഡ്, ലിംഗരാജ പുരം മേൽപാലം, നാഗവാര – താന്നറി റോഡ് എന്നീ പാതകൾ ഉപയോഗിക്കണം.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

* കെ ആർ പുരം , ഹെന്നൂർ , എച്ച് ആർ ബി ആർ ലേഔട്ട് , ബാനസവാടി , കെ ജെ ഹള്ളി ഭാഗങ്ങളിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ഹൊന്നൂർ – ബാഗലൂർ സമാന്തര റോഡിനെ ആശ്രയിക്കണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം
[masterslider id="10"]

Related posts