പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീലവീഡിയോ കേസ്: വിഡിയോ പ്രചരിപ്പിച്ചത് സ്വന്തം മുന്നണിക്കാർ; ഹാസനിൽ എസ്.ഐ.ടി. പരിശോധന

prajwal

ബെംഗളൂരു : ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചതിനെ കുറിച്ചുള്ള വിവാദം ബി.ജെ.പി – ദൾ സഖ്യത്തിന് തന്നെ തിരിച്ചടിയാകുന്നു.

കേസിൽ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായതിന് പിന്നാലെ , വിഡിയോകൾ ഏപ്രിൽ മുതൽ 21 ന് തന്നെ ദൾ എം.എൽ.എ മഞ്ജുവിന് കൈ മാറിയതായി പ്രതികളിൽ ഒരാളായ നവീൻ ഗൗഡ വെളിപ്പെടുത്തിയിരുന്നു.

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് തനിക്കും പങ്കുണ്ടെന്ന ആരോപണം തള്ളിയ മഞ്ജു നവീനെതിരെ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിച്ച മഞ്ജു പരാജയപ്പെട്ടിരുന്നു.

വിഡിയോകൾ വൻതോതിൽ പ്രചരിച്ച ശേഷം ഹസൻ മുൻ എം എൽ എ പ്രീതം ഗൗഡയുടെ അനുയായികളും ബിജെപി പ്രവർത്തകരുമായ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം ജെ.ഡി.എസ്. എം.പി. പ്രജ്ജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീലവീഡിയോ കേസിൽ ഹാസനിലെ ഒട്ടേറെ സ്ഥലങ്ങളിൽ ചൊവ്വാഴ്ച പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

അശ്ലീലവീഡിയോകൾ പ്രചരിപ്പിച്ചവരെന്ന് കരുതുന്നവരുടെ ബാർ, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധന നടന്നു.

ഹാസനിലെ മുൻ ബി.ജെ.പി. എം.എൽ.എ. പ്രീതം ഗൗഡയുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളാണിവയെന്ന് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ
[masterslider id="10"]

Related posts