ബെംഗളൂരു-മൈസൂരു പാതയിൽ നിയമം ലംഘിച്ച് ഇരുചക്രവാഹനം എത്തുന്നു

ബെംഗളൂരു : നിരോധനം മറികടന്ന് ബെംഗളൂരു – മൈസൂരു പാതയിൽ ഇരുചക്ര വാഹനങ്ങൾ പ്രവേശിക്കുന്നു.

ബൈക്കുകാർ സർവീസ് റോഡിൽ നിന്ന് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നതായാണ് ആരോപണം.

രാമനഗര ജില്ലയിലെ ഹൊസദൊഡ്ഡിയിൽ ബൈക്ക് യാത്രക്കാരൻ പാതയിൽ പ്രവേശിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമമായ എക്സിൽ രഘുറാം എന്നയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് എ.ഡി.ജി.പി. അലോക് കുമാർ അറിയിച്ചു.

ഈ മാസം ഒന്നു മുതലാണ് പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും നിരോധനമേർപ്പെടുത്തിയത്.

വേഗം കുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടങ്ങളുണ്ടാക്കിയതിനെത്തുടർന്നാണ് ദേശീയ പാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്.

ഈ വാഹനങ്ങൾ സർവീസ് പാതകൾ വഴിയാണ് പോകേണ്ടത്.

എന്നാൽ, സർവീസ്‌ പാതയിൽനിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുകൂടി ബൈക്കുകാർ പ്രവേശിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
[masterslider id="10"]

Related posts