“കേരളത്തിലെ കായൽപരപ്പുകൾ പ്രശാന്തസുന്ദരം”; ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ.

വാഷിങ്ടൻ: കേരളത്തിലെ കായലുകളിലെ കെട്ടുവള്ളങ്ങളിൽ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായൽപരപ്പുകളെന്ന് ലോകസഞ്ചാരികളോട് സിഎൻഎൻ ട്രാവൽ.

പ്രകൃതിദുരന്തങ്ങളുൾപ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങൾക്കു മുൻഗണന നൽകിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗം പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയിൽനിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

ലോകപ്രശസ്തമായ 19 സ്ഥലങ്ങൾക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്. ജപ്പാനിലെ ഫൂകുവൊക, സ്കോട്‌ലൻഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്സിക്കോയിലെ വഹാക, യുഎസിലെ ഗ്രാൻഡ് കാന്യൻ, ന്യൂയോർക്ക് സിറ്റി, സ്പേസ് കോസ്റ്റ്, ബൾഗേറിയയിലെ പ്ലൊവ്‌ഡിവ്, ഫ്രാൻസിലെ  നോർമൻഡി എന്നിവയാണ് മറ്റു സ്ഥലങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts