പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധ; മരണം രണ്ടായി, 3 പേരുടെ നില ഗുരുതരം

ബെംഗളൂരു: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മരണം രണ്ടായി. സരസ്വതമ്മ (56) ആണ് കോലാറിലെ സർക്കാർ ആശുപത്രിയിൽ മരിച്ചത്. ശെനിയാഴ്ചയാണ് ബാക്ഷ്യവിഷബാധയേറ്റത്തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപുച്ചത്.

ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ കവിത(28) എന്ന യുവതിയാണ് മരിച്ചവരിൽ ഒരാൾ. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ജനുവരി 25ന് ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവവുമായി ബന്ധപെട്ടു രണ്ടുസ്ത്രീകളെ പോലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
[masterslider id="10"]

Related posts