സൂക്ഷിക്കുക….നഗരം വീണ്ടും എച്ച് 1 എൻ 1 ഭീതിയിൽ;56 പേർ ചികിൽസ തേടി;ജാഗ്രതാ നിർദ്ദേശം; ഭയപ്പെടേണ്ടതില്ല എന്ന് ആരോഗ്യ വകുപ്പ്.

ബെംഗളൂരു : വീണ്ടും എച്ച് 1 എൻ 1 ഭീതിയിലേക്ക് നഗരം കഴിഞ്ഞ ജനുവരി 25 വരെയുള്ള കണക്ക് അനുസരിച്ച് കോർപറേഷൻ പരിധിയിൽ 25 പേരും അർബനിൽ 31 പേരും ചികിൽസ തേടി. സംസ്ഥാനത്ത് 152 കേസുകൾ റിപ്പോർട്ട് ചെയ്തു.ദക്ഷിണ കന്നഡ ജില്ലയിൽ 18 പേർക്കും ശിവമൊഗ്ഗ യിൽ 10 പേർക്കും മൈസൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

പൊതു ജനങ്ങൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകി എന്നാൽ ഭയപ്പെടേണ്ടതില്ല എന്നും അറിയിച്ചു.

കാലാവസ്ഥയിൽ ഉണ്ടായ വലിയ വ്യതിയാനവും മറ്റു രോഗ ബാധിത ‘ജില്ലയിലെ ആളുകളുമായി ഉള്ള സമ്പർക്കവുമാണ് നഗരത്തിൽ രോഗം പടരാൻ കാരണം എന്ന് നിരീക്ഷിക്കപ്പെടുന്നു.

ഒക്ടോബർ നവംബർ ഡിസംബർ മാസങ്ങളിൽ രോഗം ബാധിച്ചവരുടെ എണ്ണം കൂട്ടിയിരുന്നു, പിന്നീട് നേരിയ കുറവ് രേഖപ്പെടുത്തി.

പുറങ്ങിറമ്പോൾ മാസ്‌കുകൾ ഉപയോഗിക്കുക, സോപ്പുപയോഗിക്കുക, മറ്റുള്ളവരെ സ്പർശിക്കുന്നത് പരാമാവധി ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയവയാണ് രോഗം ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts