‘അകലെയൊരു താരകമായ്…’ റൊമാന്‍റിക്കായി പൃഥ്വിയും മംമ്തയും..

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നയനിലെ റൊമാന്‍റിക് വീഡിയോ ഗാനം പുറത്ത്.

‘അകലെയൊരു താരകമായ്’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ഹാരിബ് ഹുസൈനും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹരിനാരായണന്‍, പ്രീതി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡേയ്‌സ് ഓഫ് ലവിന് ശേഷ൦ ജെനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നയന്‍’. ചിത്രത്തിന്‍റെ തിരക്കഥയൊരിക്കിയിരിക്കുന്നതും ജെനൂസ് തന്നെയാണ്.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

ആല്‍ബര്‍ട്ട് എന്ന അച്ഛന്‍റെയും ആദം എന്ന മകന്‍റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായി പൃഥ്വിരാജ് വേഷമിടുന്ന ചിത്രത്തില്‍ അച്ഛനായെത്തുന്നത് അലോക്കാണ്.

‘ഗോദ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ, ടോണി ലൂക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?

അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്ര൦ ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്ചേഴ്സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്ചേഴ്സ് ഒരു മലയാള സിനിമയുടെ നിര്‍മ്മാണ പങ്കാളിയാകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
[masterslider id="10"]

Related posts

Click Here to Follow Us