ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് 50 സീറ്റുകള്‍ ഉന്നംവെച്ച് ബിജെപി

ന്യൂഡല്‍ഹി: കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ ആകെയുള്ള 130 ലോക്‌സഭാ സീറ്റില്‍ 50 എണ്ണത്തില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദേശം.

പ്രധാനമായും നോട്ടമിട്ടിരിക്കുന്നത് കര്‍ണാടകയിലാണ്. കര്‍ണാടകയിലെ 28ല്‍ 25 സീറ്റുകളിലും സാധ്യതയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷ. തമിഴ്‌നാട്ടില്‍ ഒരു മഴവില്‍ സഖ്യം തന്നെ രൂപപ്പെടുത്താനാണ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയടക്കമുള്ള പാര്‍ട്ടികളുമായി അനൗദ്യോഗിക സഖ്യ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ശബരിമല വിഷയത്തോടെ ബിജെപിക്ക് അനുകൂലമായ ഹിന്ദു വോട്ട് ധ്രുവീകരണം ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ കണക്ക്കൂട്ടല്‍.

സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറ് സീറ്റുകളിലാണ് സംസ്ഥാനത്ത് പാര്‍ട്ടി പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂര്‍, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്.

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ പത്തെണ്ണത്തിലാണ് ബിജെപി ശ്രദ്ധനല്‍കിയിരിക്കുന്നത്. ആറെണ്ണത്തില്‍ ജയം ഉറപ്പാണെന്ന് പറയുന്നു. ഐക്യ ആന്ധ്രയില്‍ 1999 ല്‍ ഏഴ് സീറ്റുകള്‍ നേടിയിരുന്നുവെന്നും ഇത്തവണ ടിഡിപി സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം വലിയ രീതിയിലാണെന്നും അത് തങ്ങള്‍ക്ക് സഹായകരമാകുമെന്നും ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദ്യോധര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us