18 മാസം പ്രായമുള്ള കുഞ്ഞ് മുത്തച്ഛന്റെ കയ്യിൽ നിന്നും തെന്നി 50 അടി താഴ്ചയിൽ റോഡിലേക്ക് വീണു;സംഭവം നടന്നത് ശ്രീരാമപുര മെട്രോ സ്‌റ്റേഷനിൽ;കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.

ബെംഗളൂരു :തികച്ചും നിർഭാഗ്യകരമായ ഒരു വാർത്തയുമായാണ് ഈ ആഴ്ച തുടങ്ങുന്നത്, മുത്തശ്ശനും മുത്തശ്ശിയുമോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 18 മാസം പ്രായമുള്ള പെൺകുഞ്ഞ് ശ്രീരാമപുര മെട്രോ സ്റ്റേഷനിൽ എസ്കലേറ്ററിൽ (യന്ത്ര ഗോവണി) നിന്ന് താഴെക്ക് പതിച്ചു.50 അടി താഴെക്ക് പതിച്ച കുട്ടി വീണത് റോഡിലേക്കായിരുന്നു.

ഒരു ബൈക്കിന് മുന്നിലേക്ക് കുട്ടി പതിക്കുകയും അദ്ദേഹത്തിന്റെ സമയബന്ധിതമായ ഇടപെടൽ മൂലം ബൈക്ക് കുട്ടിയുടെ മുകളിലൂടെ കയറാതിരിക്കുകയും ഏറ്റവും മോശമാകാവുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്തു.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

രാജാജിനഗറിന് സമീപം പ്രകാശ് നഗറിൽ താമസിക്കുന്ന ജയചന്ദ്രയുടെ മകൾ ഹസി നിയാണ് അപകടത്തിൽ പെട്ടത്, ഇന്നലെ രാത്രി 8:15 ഓടെയാണ് സംഭവം, മജസ്റ്റിക് ഭാഗത്തേക്ക് പോകുന്ന മെട്രോ പ്ലാറ്റ് ഫോമിലേക്ക് കയറുമ്പോൾ മുത്തച്ഛന്റെ കയ്യിൽ നിന്നും കുട്ടി വഴുതി എസ്കലേറ്ററിന് സമീപത്തുള്ള ഭാഗത്തു കൂടെ റോഡിലേക്ക് പതിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ആൾ പെട്ടെന്ന് തന്നെ കുട്ടിയെ എടുത്തു കൊണ്ട് 500 മീറ്റർ അകലെയുള്ള കെ സി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, അവിടെ നിന്ന് നിംഹാൻസിലേക്കും പിന്നീട് സമീപത്തുള്ള ഇന്ദിരാഗാന്ധി കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. കുട്ടി വെന്റിലേറ്ററിൽ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts