എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം; പിന്നിൽ വൻസ്രാവുകളെന്ന് കുമാരസ്വാമി

kumaraswami

ബെംഗളൂരു : എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനുപിന്നിൽ വൻ സ്രാവുകളുണ്ടെന്നും ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

ദേവഗൗഡ കുടുംബത്തിനുമേൽ കളങ്കമുണ്ടാക്കാനാണ് ശ്രമമെന്നും ആരോപിച്ചു.

രേവണ്ണയ്ക്ക് ജാമ്യംലഭിച്ചതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി.

  'ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ അശ്ലീല വീഡിയോ കേസ് ശരിയായരീതിയിൽ അന്വേഷിക്കാൻ തയ്യാറാകണം. എച്ച്.ഡി. രേവണ്ണയെ ചുറ്റിപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു.

അശ്ലീലവീഡിയോ ചോർന്നതിനുപിന്നിൽ വമ്പൻസ്രാവുകളുണ്ടെങ്കിൽ അവരെ അറസ്റ്റുചെയ്യട്ടെയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts