ഹെൽമെറ്റ്‌ ഇല്ലാതെ നടിയുടെ യാത്ര; പിഴയിട്ട് പോലീസ്

bike

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ.

സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചതിന് ടെലിവിഷന്‍ താരത്തിന് പിഴ.

സീതാരാമ എന്ന ടെലിവിഷന്‍ പരമ്പരയിലെ ഒരു സീനില്‍ നടി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രംഗത്തിനെതിരെ ജയപ്രകാശ് യെക്കൂര്‍ എന്ന പ്രേക്ഷകന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

നടിക്ക് 500 രൂപയാണ് പിഴയിട്ടത്.

ഇരുചക്രവാഹനത്തിന്റെ ഉടമയ്ക്കും മംഗളൂരു രാജാജി നഗര്‍ ട്രാഫിക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്.

സ്‌കൂട്ടര്‍ ഓടിച്ചിരുന്ന സ്ത്രീ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പിന്നിലിരുന്ന നടിക്ക് ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല.

ടെലിവിഷന്‍ സീരിയലിലെ രംഗത്തിലേത് ട്രാഫിക് നിയമലംഘനമാണെന്നും, തെറ്റായ സന്ദേശമാണ് ഇതു പൊതുജനങ്ങള്‍ക്ക് നല്‍കുന്നത് എന്നതിനാല്‍ നടപടി വേണമെന്നുമായിരുന്നു ജയപ്രകാശിന്റെ പരാതി.

  കെ.എസ്.ആർ.ടി.സി ബസ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

തുടർന്ന്, സീരിയലില്‍ ഇനിയുള്ള രംഗങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ ഉണ്ടാകില്ലെന്ന് ശ്രദ്ധിക്കുമെന്ന ഉറപ്പും സംവിധായകനില്‍ നിന്നും പോലീസ് എഴുതി വാങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു: മെയ് ഒന്നുമുതൽ പുതിയ നിരക്ക്; വർധന എപ്പോൾ മുതലെന്ന് അറിയാൻ വായിക്കാം ;
[masterslider id="10"]

Related posts

Click Here to Follow Us