വിഭാഗീയതയില്ല കോൺഗ്രസ് ഒറ്റക്കെട്ട്; മുഖ്യമന്ത്രി സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : കോൺഗ്രസിനകത്ത് യാതൊരു തരത്തിലുള്ള വിഭാഗീയതയുമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും പറഞ്ഞു.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം സർക്കാർ നിലം പതിക്കുമെന്ന ബി.ജെ.പി. നേതാക്കളുടെ ആരോപണത്തോട് മൈസൂരുവിൽ മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഭാഗീയതയുണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഒറ്റക്കെട്ടായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവുമായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുമ്പോൾ കോൺഗ്രസിലുണ്ടായേക്കാവുന്ന പൊട്ടിത്തെറികൾ തനിക്ക് പ്രവചിക്കാനാവില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts