നഗരത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി തുടരുന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കഴിഞ്ഞ 40 ദിവസങ്ങളായി ബെംഗളൂരുവിലെ പോസിറ്റിവിറ്റി നിരക്ക് സ്ഥിരമായി 1 ശതമാനത്തിൽ താഴെ നിൽക്കുന്നു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, ജൂലൈ 12 മുതൽ ഓഗസ്റ്റ് 21 വരെ, നഗരത്തിന്റെ പോസിറ്റിവിറ്റി നിരക്ക് 1 ശതമാനത്തിൽ താഴെയാണ്. ജൂലൈ 12 ന്, പോസിറ്റിവിറ്റി നിരക്ക് 0.62 ശതമാനവും ജൂലൈ 18 ന് 0.55 ശതമാനവും ആയി ഇത് കുറഞ്ഞു, ജൂലൈ 24 ന് ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കായ 0.27 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

കഴിഞ്ഞ ആഴ്‌ചയിലെ സോൺ തിരിച്ചുള്ള പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച്, മഹാദേവപുര സോണിൽ 0.63 ശതമാനം പോസിറ്റിവിറ്റി നിരക്ക് ഉണ്ട്, ബൊമ്മനഹള്ളിയിൽ 0.59 ശതമാനം, രാജരാജേശ്വരി നഗറിൽ 0.50, യെലഹങ്ക 0.45 ശതമാനം, സൗത്ത് സോണിൽ 0.42 ഉം ഈസ്റ്റ് സോണിൽ 0.40 ശതമാനവും പോസിറ്റിവിറ്റി നിരക്കുണ്ട്. വെസ്റ്റ് സോണിലും  ദാസറഹള്ളിയിലും 0.24 ശതമാനം വീതമാണ് പോസിറ്റിവിറ്റി നിരക്ക്.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ബെംഗളൂരുവിന്റെ ശരാശരി ഒരു ദിവസം 50,000-60,000 പരിശോധനകൾ നടക്കുന്നുണ്ട്. ഓഗസ്റ്റ് 20 വരെ നഗരം1,79,29,475 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. നഗരത്തിൽ നടത്തിയ ഉയർന്ന പ്രതിരോധ കുത്തിവയ്പ്പാണ് കേസുകളുടെ എണ്ണം കുറഞ്ഞതിനും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കിനും കാരണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts