കർണാടക ആർ.ടി.സി. ഇന്ന് മുതൽ തമിഴ്നാട്ടിലേക്കും സർവീസ് നടത്തും

ബെംഗളൂരു:കർണാടകയിലും തമിഴ്നാട്ടിലും കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ കർണാടക ആർ.ടി.സി. ബസുകൾ തമിഴ്‌നാട്ടിലേക്കുള്ള ദിവസേന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കായി 250 ബസുകൾ ദിവസേന സർവീസ് നടത്തുമെന്ന് കെ.ആർ.ടി.സി. വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തെത്തുടർന്ന് കഴിഞ്ഞ ഏപ്രിൽ 27 മുതലാണ് ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചത്. നിലവിൽ ആന്ധ്രപ്രദേശ്, തെലങ്കാന, കേരള എന്നീ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതിനെത്തുടർന്ന് ജൂൺ 21-ന് ശേഷം മൂവായിരത്തോളം ബസുകളാണ് കർണാടക ആർ.ടി.സി. ദിനംപ്രതി സർവീസ് നടത്തിവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts