ഓൺലൈൻ തട്ടിപ്പിലൂടെ യുവതിക്ക് നഷ്ടമായത് 6.7 ലക്ഷം 

CYBER ONLINE CRIME

പുണെ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഐ.ടി. ജീവനക്കാരിയായ യുവതിക്ക് 6.7 ലക്ഷം രൂപ നഷ്ടമായി. സഹോദരന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ച് ഫോണ്‍വിളിച്ചാണ് തട്ടിപ്പ് നടത്തിയത്. പുണെയിലെ മഗര്‍പട്ട നഗരത്തിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് പണം നഷ്ടമായത്. സെപ്റ്റംബര്‍ 15-നാണ് സംഭവമുണ്ടായത്. അമ്മയ്ക്ക് സുഖമില്ലെന്നും ചികിത്സയ്ക്കായി പണം വേണം എന്നും ആവശ്യപ്പെട്ടാണ് സഹോദരന്റെ ശബ്ദത്തില്‍ ഫോണ്‍ വന്നത്. തുടര്‍ന്ന് യുവതി 6.7 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഛത്തീസ്ഗഡിലെ ബിലാസ്പുര്‍ സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്. ജോലിക്കായാണ് ഇവര്‍ പുണെയില്‍ എത്തിയത്. സംഭവത്തില്‍ യുവതി…

Read More

ഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം

CYBER ONLINE CRIME

ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത്  അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…

Read More

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാം ; തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം

CYBER ONLINE CRIME

ബെംഗളൂരു : ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. ഐ.ടി. ജീവനക്കാരനായ യുവാവിന്റെ 61 ലക്ഷം രൂപ സൈബർ കുറ്റവാളികൾ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ് പരാതിയുമായി സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പോലീസ് അറിയിച്ചു. ഒരുമാസം മുമ്പാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഉദയ് അംഗമായത്. ഇതിൽ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ്…

Read More

ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപ കവർന്നതായി പരാതി

CYBER ONLINE CRIME

ബെംഗളൂരു: 62 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവർന്നതായി പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറിയർ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തായ്‌ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു. എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും…

Read More

ഒമ്പത് മാസത്തിനിടെ നഗരത്തിൽ നിന്നും നഷ്ടമായത് 470 കോടി 

ബെംഗളൂരു : വിളിപ്പേര് ടെക്ക് നഗരം എന്നാണ് .പക്ഷെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബെംഗളൂരുവിൽ സൈബര്‍ തട്ടിപ്പുകാര്‍ നഗരവാസികളില്‍ നിന്ന് തട്ടിയെടുത്തത് 470 കോടി രൂപയാണ്. ദിവസേനെ 1.71 കോടി രൂപ എന്ന രൂപത്തിലാണ് സൈബര്‍ കുറ്റവാളികള്‍ നഗരത്തിൽ നിന്നും തട്ടിയെടുക്കുന്നത്. പോലീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. ഓണ്‍ലൈൻ തൊഴില്‍ തട്ടിപ്പ്, ബിറ്റ്കോയിൻ തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ ഗണത്തില്‍പെടും. സംസ്ഥാനത്ത് ബംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകൾ നടന്നിട്ടുള്ളത്. 2023 ജനുവരി ഒന്നുമുതല്‍ സെപ്റ്റംബര്‍ 20വരെ 12,615 കേസുകളാണ് നഗരത്തില്‍ മാത്രം…

Read More

യുവതിയെ ബ്ലാക്ക് മെയിൽ ചെയ്ത് യുവാവ് പോലീസ് പിടിയിൽ

ബെംഗളൂരു:നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഓൺലൈനിലൂടെ സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്ത ആളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. വിജയപുരയിലെ പ്രശാന്ത് ആണ് പോലീസ് പിടിയിലായത്. നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാൾ ചെയ്ത് കൊണ്ടിരുന്നത്. ബെംഗളൂരു സ്വദേശിയായ യുവതി നൽകിയ പ്രതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ ഫോനുകളിലേക്ക് നിരന്തരം മെസേജ് അയക്കുകയും മിസ്സ്ഡ് കാൾ അടിക്കുകയും ചെയ്തിട്ട് അവർ തിരിച്ച് വിളിക്കുമ്പോൾ മാന്യമായി സംസാരിച്ചു അടുപ്പത്തിൽ ആവുകയും പിന്നീട് അവരെ ചതിയിൽ വീഴ്ത്തുകയാണ് ഇയാൾ ചെയ്യുന്നത്.

Read More

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ​ഗുജറാത്ത്- കർണ്ണാടക സഹകരണം

CYBER ONLINE CRIME

ബെം​ഗളുരു; പതിവായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ പുതിയ മാർ​ഗങ്ങൾ തേടി പോലീസ്. ​ഗുജറാത്ത് പോലീസുമായി സഹകരിച്ച് കർണ്ണാടക പോലീസിന് ഈ രം​ഗത്തെ നൂതന വിഷയങ്ങളിൽ പരിശീലനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു. ഉടുപ്പിയിൽ പുതിതായി പണി കഴിപ്പിച്ച പോലീസ് ക്വാർട്ടേഴ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര . കൂടാതെ സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി അര​ഗ ഞ്ജാനേന്ദ്ര അറിയിച്ചു.   വാടക കെട്ടിടങ്ങളിൽ‌ പ്രവർത്തിക്കുന്ന 100 പോലീസ് സ്റ്റേഷനുകൾക്ക് 200 കോടി…

Read More

സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധന

ബെം​ഗളുരു: ന​ഗരത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി കണക്കുകൾ.നവംബർ 3 വരെ മാത്രം 3953 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒാൺലൈൻ ബാങ്കിംങ് തട്ടിപ്പ് കേസുകളാണ് കൂടുതലും. സൈബർ കുറ്റകൃത്യങ്ങൾ പരിഹരിക്കാൻ മാത്രമായി പോലീസിൽ പ്രത്യേക വിഭാ​ഗങ്ങളുണ്ടെങ്കിലും പരിചയ സമ്പന്നരായ ഉദ്യോ​ഗസ്ഥരുടെ അഭാവം അന്വേഷണത്തിന് വെല്ലുവിളിയായിതീരുന്നു.

Read More
Click Here to Follow Us