ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപ കവർന്നതായി പരാതി

CYBER ONLINE CRIME

ബെംഗളൂരു: 62 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവർന്നതായി പരാതി.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറിയർ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

തായ്‌ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇവർ നിർദേശിച്ച അക്കൗണ്ടിലേക്കു പണം നൽകിയതിനു പിന്നാലെ ഫോൺ ഉൾപ്പെടെ പ്രവർത്തനരഹിതമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts