ബെംഗളൂരുവിൽ പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ്ക്കൾ ആക്രമിച്ചു

ബെംഗളൂരു : അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ജനസംഖ്യ വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഹെസറഘട്ട റോഡിലെ എജിബി ലേഔട്ടിൽ ഞായറാഴ്ച രാത്രി രണ്ട് കുട്ടികളെ നായ്ക്കൂട്ടം ആക്രമിച്ചു. ഇവരിൽ മൂന്ന് വയസ്സുള്ള കുട്ടിക്ക് 10 കടിയേറ്റപ്പോൾ മറ്റൊരാൾക്ക് രണ്ട് തവണ കടിയേറ്റു.

നിർമ്മാണത്തിലിരിക്കുന്ന സ്ഥലത്ത് ദിവസക്കൂലിയായി ജോലി ചെയ്യുന്ന ബീരപ്പ-ചന്ദ്രമ്മ ദമ്പതികളുടെ മകനാണ് മൂന്ന് വയസ്സുകാരൻ – ബി രവികുമാർ. മറ്റൊരു കുട്ടി എച്ച് സൂര്യയും (5) എജിബി ലേഔട്ടിൽ താമസിക്കുന്നയാളാണ്. സംഭവം നടക്കുമ്പോൾ രവിയും സൂര്യയും സൈറ്റിന് പുറത്ത് കളിക്കുകയായിരുന്നു. 7-8 നായ്ക്കൾ യാതൊരു പ്രകോപനവുമില്ലാതെ രവിയെ കടിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts