എൻജിൻ തകരാർ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ഇൻഡിഗോ വിമാനം എമർജൻസി ലാൻഡിംഗ് നടത്തി.

ബെംഗളൂരു :എൻജിൻ തകരാർ മൂലം ബംഗളൂരുവിൽനിന്ന് , കരിപ്പൂരി(കോഴിക്കോട് വിമാനത്താവളം)ലേക്ക് പോയ ഇൻഡിഗോയുടെ എ ടി ആര്‍ വിഭാഗത്തിൽപെട്ട ചെറുവിമാനം കരിപ്പൂരിൽ എമർജൻസി ലാൻഡിംഗ് നടത്തി.

7 1 2 9 നമ്പറിൽ ഇന്നലെ രാവിലെ സർവീസ് നടത്തിയ വിമാനത്തിൽ 67 യാത്രക്കാർ ഉണ്ടായിരുന്നു. കരിപ്പൂർ ആകാശ പരിധിയുടെ നാല് നോട്ടിക്കൽ മൈൽ അകലെ വച്ച് തന്നെ വിമാനത്തിൻറെ ഒരു എൻജിൻ തകരാറിലായി എന്ന് പൈലറ്റിന് മനസ്സിലാക്കുകയായിരുന്നു.

  സമാധാനത്തിന് മൂന്ന് ഉപാധികൾ; തുറമുഖങ്ങൾ തൊട്ടാൽ ഗൾഫ് കത്തും'; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ്

കരിപ്പൂർ വിമാനത്തിലെ വ്യോമഗതാഗതം വിഭാഗത്തിന് പൈലറ്റ് ഉടൻ സന്ദേശം കൈമാറി.എമര്‍ജന്‍സി ലാൻഡിംഗ്  പ്രഖ്യാപിച്ചു.

അഗ്നിശമനസേനയുടെ 5 സർക്കുലറുകളും രണ്ട് ആംബുലൻസുകളും റൺവേക്ക് സമീപം വിമാനത്തെ അനുഗമിച്ചു.

11:05 അഞ്ചിന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം 10:48 തന്നെ എമർജൻസി ലാൻഡിംഗ് നടത്തി.

പൈലറ്റിനെ സമയോചിതമായ ഇടപെടൽ ട്രാഫിക് കൺട്രോൾ ജാഗ്രതയും ആണ് വൻ അപകടം ഒഴിവാക്കിയത്.11 25 ന് 54 യാത്രക്കാരുമായി ചെന്നൈയിലേക്ക് പോകേണ്ടതായിരുന്നു വിമാനം. ഇവരിൽ ചിലരെ റോഡുമാർഗ്ഗം കണ്ണൂരിലെത്തിച്ചു അവിടെ നിന്നും വിമാന മാർഗം ചെന്നൈയിലേക്ക് യാത്രയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈ ഓവർ തുറന്നുതന്നെയിരിക്കും; ഭാരപരിശോധന മാറ്റിവെച്ചു
[masterslider id="10"]

Related posts

Click Here to Follow Us