മയക്കുമരുന്നുമായി മലയാളി പിടിയിലായ സംഭവം; ബെംഗളൂരു കേന്ദ്രമാക്കി വിദേശത്തേക്ക് മയക്കുമരുന്ന് കടത്ത്!!

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളംവഴി ദോഹയിലേക്ക് കടത്താൻശ്രമിച്ച മയക്കുമരുന്നുമായി മലയാളി ഉൾപ്പെടെ രണ്ടുപേർ പിടിയിലായ സംഭവത്തിൽ കൂടുതൽ ചുരുളഴിയുന്നു. ബെംഗളൂരു കേന്ദ്രമായി ഗൾഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നസംഘം സജീവം. ഇതേ കുറിച്ചുള്ള വിവരം നാർക്കോട്ടിക് വിഭാഗത്തിന് ലഭിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഗൾഫിലുള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് സൂചന. മുമ്പ് സ്വർണക്കടത്ത് നടത്തിയിരുന്നവരും ലഹരി കടത്തിലേക്ക് തിരിയുന്നതായാണ് വിവരം. ബെംഗളൂരുവിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമായ ഉത്തേജകമരുന്നുകൾ ഉൾപ്പെടെ വിദേശങ്ങളിലേക്ക് കടത്തുന്നുണ്ട്. നേരിട്ട് ലക്ഷ്യസ്ഥാനത്തെത്തിക്കാതെ വിവിധ രാജ്യങ്ങളിലേക്ക് അയച്ച് പിന്നീട് ഗൾഫിലേക്ക് കടത്തുന്നതും ഇത്തരം സംഘങ്ങളുടെ രീതിയാണ്.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

പിടിയിലായവർക്ക് പിന്നിലുള്ള സംഘത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ അറിയിച്ചു. ബാഗിലെ ഭക്ഷണപാത്രത്തിലും പുതപ്പിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. നേരത്തേയും ഒട്ടേറെ ലഹരിമരുന്ന് കടത്തുകളിൽ ഇവർ പങ്കാളികളായിട്ടുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സ്വർണക്കടത്തുമായും ഇവർക്ക് ബന്ധമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ ഭരണം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടും: പ്രശംസയുമായി കെ.സി. വേണുഗോപാൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
[masterslider id="10"]

Related posts