ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഗയില്‍ വാതക പൈപ്പിന് തീപിടിച്ചു;ഫയര്‍ സര്‍വീസിന്റെ സമയോചിതമായ ഇടപെടല്‍;ഒഴിവായത് വന്‍ ദുരന്തം.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി സിംഗസാന്ദ്രയില്‍ കോര്‍പറേഷന്‍ ബാങ്ക് എ ടി എമ്മിനു സമീപം  ഗയില്‍ വാതക പൈപ്പിന് തീപിടിച്ചു,ഇന്നലെ വൈകുന്നേരം 06:55 ന് ആണ് തീപടരുന്നതായി പ്രദേശ വാസികള്‍ കണ്ടത്.

പ്രദേശ വാസികള്‍ അറിയച്ചത് പ്രകാരം ഇലക്ട്രോണിക് സിറ്റി ഫയര്‍ സ്റ്റേഷനില്‍ നിന്നും സര്‍ജപുര്‍ റോഡ്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നും ഓരോരോ ഫയര്‍ എന്‍ജിനുകള്‍ സംഭവ സ്ഥലത്തേക്ക് കുതിച്ചു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

12 ഫയര്‍ ജീവനക്കാര്‍ ചേര്‍ന്ന് രാത്രി  08:30 ന് തീ നിയന്ത്രണ വിധേയമാക്കി.

ഈ സ്ഥലത്ത് ബി.ബി.എം.പിയുടെ സിവില്‍ ജോലികള്‍ കാരണം പൈപ്പ് മണ്ണിന്റെ നിരപ്പില്‍ നിന്ന് മുകളില്‍ വരികയായിരുന്നു.മീഡിയം ടെന്‍സിറ്റി ഉള്ള പോളി എതിലിന്‍ പൈപ്പ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.പൈപ്പിന് തകരാറുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കൂടുതല്‍ പരിശോധനക്ക് ശേഷം മനസിലാകും എന്ന് ഗയില്‍ അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts