കെംപെഗൗഡ വിമാനത്താവളത്തിന്റെ ടെർമിനൽ 2ൽ അന്താരാഷ്ട്ര പ്രവർത്തനം ആരംഭിക്കുന്ന പുതുക്കിയ തിയതി പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) സെപ്തംബർ 12 മുതൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്തിടെ ആരംഭിച്ച ടെർമിനൽ 2-ൽ അന്താരാഷ്ട്ര ഓപ്പറേഷൻസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

വ്യാഴാഴ്ച രാത്രി ആരംഭിക്കാനിരുന്ന ടെർമിനൽ 2 ൽ അന്താരാഷ്ട്ര വിമാനങ്ങൾ ആരംഭിക്കുമെന്ന തീരുമാനത്തിന്റെ അവസാന നിമിഷത്തിൽ അധികൃതർ താൽക്കാലികമായി മാറ്റിവച്ചിരുന്നു. മുന്നൊരുക്കങ്ങളുടെ അഭാവമാണ് മാറ്റിവയ്ക്കാൻ കാരണമെന്ന് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ ബിഐഎഎൽ അറിയിച്ചു.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

റെഗുലേറ്ററി പാലിക്കൽ, പ്രവർത്തനക്ഷമത, യാത്രക്കാരുടെ സൗകര്യം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തലിനും പരിഗണനയ്ക്കും ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് വക്താവ് കൂട്ടിച്ചേർത്തു. ബുധനാഴ്ച വൈകി നടന്ന തയ്യാറെടുപ്പ് അവലോകന യോഗത്തിന് ശേഷം ടെർമിനലിലെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ബിഐഎഎൽ പറഞ്ഞിരുന്നു.

2023 ഓഗസ്റ്റ് 31-ന് ബെംഗളൂരു കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് ടെർമിനൽ 2-ലേക്ക് അന്താരാഷ്‌ട്ര പ്രവർത്തനങ്ങൾ മാറ്റിവെച്ചത്. എല്ലാ റെഗുലേറ്ററി അധികാരികളുമായും കൂടിയാലോചിച്ച ശേഷം, അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ പരിവർത്തനത്തിനുള്ള ഉറച്ച തീയതി പ്രഖ്യാപിക്കുമെന്നും അന്ന്  അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts