സംസ്ഥാനത്ത് ഈ വർഷം നായ്ക്കളുടെ കടിയേറ്റത് 1.5 ലക്ഷത്തോളം പേർക്ക്

ബെംഗളൂരു: കർണാടകയിൽ ഈ വർഷം 1.58 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. കൂടാതെ 2,677 പേർക്ക് റാബീസ് പരത്താൻ സാധ്യതയുള്ള പൂച്ച, കുരങ്ങ് തുടങ്ങിയ മൃഗങ്ങളുടെ കടിയേറ്റിട്ടുണ്ട് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷവും സംഖ്യ ഉയർന്നതായിരുന്നു. മൊത്തത്തിൽ മൃഗങ്ങളുടെ കടിയേറ്റത് 2.5 ലക്ഷം പേർക്കാണ്. എലിപ്പനി മരണങ്ങളുടെ കാര്യം വരുമ്പോൾ, നിംഹാൻസിലെ ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ വർഷം ജൂലൈ വരെ ഒമ്പത് പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം എലിപ്പനിമൂലം 13 മരണങ്ങൾ സ്ഥിരീകരിച്ചിരുന്നു.

Read More

തെരുവ് നായ്ക്കളെ ദത്തെടുക്കുന്നതിനുള്ള പുതിയ പദ്ധതി ഉടൻ

ബെംഗളൂരു : തെരുവ് നായ്ക്കളെ ദത്തെടുക്കുന്നതിനും പരിപാലിക്കുന്നതിനുമായി തന്റെ സർക്കാർ പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. രക്ഷിത് ഷെട്ടി നായകനായ ‘777 ചാർലി’ കണ്ടതിന് ശേഷം അദ്ദേഹം, മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രീകരണത്തിന് മികച്ച അവലോകനങ്ങൾ ലഭിക്കുന്നു എന്നും കൂട്ടിച്ചേർത്തു. “മൃഗ കേന്ദ്രങ്ങളെ, പ്രത്യേകിച്ച് നായ്ക്കൾക്കുള്ള കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയെക്കുറിച്ച് ഞാൻ ആലോചിക്കുന്നു,” ബൊമ്മൈ പറഞ്ഞു.

Read More

ബെംഗളൂരുവിൽ പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ തെരുവ് നായ്ക്കൾ ആക്രമിച്ചു

ബെംഗളൂരു : അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ജനസംഖ്യ വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, ഹെസറഘട്ട റോഡിലെ എജിബി ലേഔട്ടിൽ ഞായറാഴ്ച രാത്രി രണ്ട് കുട്ടികളെ നായ്ക്കൂട്ടം ആക്രമിച്ചു. ഇവരിൽ മൂന്ന് വയസ്സുള്ള കുട്ടിക്ക് 10 കടിയേറ്റപ്പോൾ മറ്റൊരാൾക്ക് രണ്ട് തവണ കടിയേറ്റു. നിർമ്മാണത്തിലിരിക്കുന്ന സ്ഥലത്ത് ദിവസക്കൂലിയായി ജോലി ചെയ്യുന്ന ബീരപ്പ-ചന്ദ്രമ്മ ദമ്പതികളുടെ മകനാണ് മൂന്ന് വയസ്സുകാരൻ – ബി രവികുമാർ. മറ്റൊരു കുട്ടി എച്ച് സൂര്യയും (5) എജിബി ലേഔട്ടിൽ താമസിക്കുന്നയാളാണ്. സംഭവം നടക്കുമ്പോൾ രവിയും സൂര്യയും സൈറ്റിന് പുറത്ത് കളിക്കുകയായിരുന്നു. 7-8 നായ്ക്കൾ യാതൊരു പ്രകോപനവുമില്ലാതെ രവിയെ…

Read More

തെരുവ് നായ ശല്യം 2028 വരെ തുടർന്നേക്കാം; റിപ്പോർട്ടുകൾ 

ബെംഗളൂരു: 2018 മുതൽ ബിബിഎംപി പ്രതിവർഷം കുറഞ്ഞത് 45,000 മൃഗങ്ങളെ വന്ധ്യംകരിച്ചിട്ടും നഗരത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതായി പഠനങ്ങൾ. എന്നാൽ നഗരത്തിലെ 3,09,000 തെരുവ് നായ്ക്കളിൽ 51 ശതമാനം മാത്രമേ വന്ധ്യംകരിച്ചിട്ടുള്ളൂവെന്ന് 2019 ലെ ഒരു സർവേ വെളിപ്പെടുത്തി, അതിനാൽ തെരുവ് നായ്ക്കളുടെ എണ്ണം ഉള്ളത് കണക്കുമ്പോൾ വളരെ കുത്തനെയുള്ള വെല്ലുവിളിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പ്രശ്‌നം, തെരുവ്ക്ര നായ്ക്കൾ ക്രമാതീതമായി പെരുകി കൊണ്ടിരിക്കുകയാണെന്നും, ഒരു ദിവസം 150 നായ്ക്കളെയെങ്കിലും വന്ധ്യംകരിക്കുന്നുണ്ടെങ്കിലും, ഇടയിൽ രക്ഷപെടുന്ന ഒരു നായയ്ക്ക് പോലും 10 നായ്ക്കുട്ടികളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ്…

Read More

തെരുവ് നായ്ക്കളോടുള്ള ക്രൂരത; ഓഡി ഡ്രൈവറിനായി തിരച്ചിൽ രൂക്ഷം

ബെംഗളൂരു: ജയനഗർ ടെൻത് ക്രോസിലെ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന തെരുവുനായയുടെ മുകളിലൂടെ ഡ്രൈവർ മനഃപൂർവ്വം ആഡംബരകാർ ഓടിച്ചുകയറ്റി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് സന്നദ്ധ സംഘടനാപ്രവർത്തകർ നൽകിയ പരാതിയിൽ സിദ്ധാപുര പോലീസ് കേസെടുത്തെങ്കിലും കാറോടിച്ചയാളെ കണ്ടെത്താനായില്ല. അപകടത്തെ തുടർന്ന് നടുഒടിഞ്ഞ നായയുടെ നില ഗുരുതരാമാണ്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. എന്നാൽ കാറിനെക്കുറിച്ചുള്ള മറ്റുചില സൂചനകൾ ലഭിച്ചതായും ഡ്രൈവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. സി.സി. ടി.വി. ദൃശ്യങ്ങളിൽ വെള്ള കാർ റോഡിലൂടെ വരുന്നതും വഴിയരികിൽ…

Read More

ബെംഗളൂരുവിൽ തെരുവ് നായ്ക്കൾ കുട്ടിയെ ആക്രമിച്ചു, ബി.ബി.എം.പിക്കെതിരെ നടപടി ആവശ്യപ്പെട്ട് മാതാപിതാക്കൾ

ബെംഗളൂരു: കഴിഞ്ഞ വ്യാഴാഴ്ച എച്ച്എഎല്ലിന് സമീപം വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുകാരിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവം സ്ഥിരീകരിച്ച പോലീസ്, പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പറഞ്ഞു. അതേസമയം, നേപ്പാൾ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബം ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ പോലീസ് നടപടിയെടുക്കുന്നതിനായി കാത്തിരിക്കുകയാണ്. എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് അവർ ആരോപിച്ചു. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, “പെൺകുട്ടി ഉച്ചകഴിഞ്ഞ് ചിന്നപ്പനഹള്ളിയിലെ ഒരു വീടിന് മുന്നിൽ ഒറ്റയ്ക്ക് കളിക്കുകയായിരുന്നു, അവളുടെ പിതാവ് സുരേഷ് അവളെ നായ്ക്കൾ ആക്രമിക്കുന്നത് കണ്ട് രക്ഷിച്ചു. കുട്ടിയെ അയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.ബിബിഎംപി…

Read More
Click Here to Follow Us