തെരുവ് നായ ശല്യം 2028 വരെ തുടർന്നേക്കാം; റിപ്പോർട്ടുകൾ 

ബെംഗളൂരു: 2018 മുതൽ ബിബിഎംപി പ്രതിവർഷം കുറഞ്ഞത് 45,000 മൃഗങ്ങളെ വന്ധ്യംകരിച്ചിട്ടും നഗരത്തിലെ തെരുവ് നായ്ക്കളുടെ എണ്ണം ഉയർന്നുകൊണ്ടിരിക്കുന്നതായി പഠനങ്ങൾ.

എന്നാൽ നഗരത്തിലെ 3,09,000 തെരുവ് നായ്ക്കളിൽ 51 ശതമാനം മാത്രമേ വന്ധ്യംകരിച്ചിട്ടുള്ളൂവെന്ന് 2019 ലെ ഒരു സർവേ വെളിപ്പെടുത്തി, അതിനാൽ തെരുവ് നായ്ക്കളുടെ എണ്ണം ഉള്ളത് കണക്കുമ്പോൾ വളരെ കുത്തനെയുള്ള വെല്ലുവിളിയാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

പ്രശ്‌നം, തെരുവ്ക്ര നായ്ക്കൾ ക്രമാതീതമായി പെരുകി കൊണ്ടിരിക്കുകയാണെന്നും, ഒരു ദിവസം 150 നായ്ക്കളെയെങ്കിലും വന്ധ്യംകരിക്കുന്നുണ്ടെങ്കിലും, ഇടയിൽ രക്ഷപെടുന്ന ഒരു നായയ്ക്ക് പോലും 10 നായ്ക്കുട്ടികളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.ചന്ദ്രയ്യ അഭിപ്രായപ്പെട്ടത്.

പ്രധാന പ്രദേശങ്ങളിൽ നായ്ക്കളുടെ കൃത്യമായ കണക്ക് ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും, അയൽ ഗ്രാമങ്ങളിൽ നിന്നുള്ള നായ്ക്കൾ ഈ പ്രദേശങ്ങളിലേക്ക് കയറുന്നതിനാൽ പുറം പ്രദേശങ്ങളിലെ എണ്ണം നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളിയാണെന്നും അതിനാൽ ഗ്രാമപഞ്ചായത്തുകളുടെ അധികാരപരിധിയിലുള്ള നായ്ക്കളെ വന്ധ്യംകരിക്കുന്നത് ഉറപ്പാക്കാൻ അവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഡോ ചന്ദ്രയ്യ പറഞ്ഞു.

നായപിടുത്തം വലിയ വെല്ലുവിളിയാണെന്ന്  ബ്രുഹത് ബെംഗളൂരു മഹാനഗര പാലകെ (ബിബിഎംപി) ഉദ്യോഗസ്ഥർ സമ്മതിച്ചു. 10-ഓ 15-ഓ നായ്ക്കളെയാണ് അവർ ലക്ഷ്യമിടുന്നതെങ്കിൽ, അതിൽ ഒന്നോ രണ്ടോ നായ്ക്കളെ പിടിക്കാൻ അവർക്ക് കഴിയുന്നില്ല, കാരണം രക്ഷപ്പെടുന്ന തെരുവ്ഴു നായിക്കൾ  കലുങ്കുകൾക്ക്ക്കു ഇടയിലും അഴുക്ക്ചാലുകളിലും ഒളിച്ചിരിക്കുന്നതാണ് പതിവ്. “സ്ഥലവും ഒരു പരിമിതിയാണ് എന്നും അവർ പറഞ്ഞു. വന്ധ്യംകരണ കേന്ദ്രത്തിൽ ഒരു ദിവസം 20 നായ്ക്കളെ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയൂ. എന്നാൽ നഗരത്തിൽ ഏഴ് കേന്ദ്രങ്ങളേയുള്ളൂ, എന്നും  മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥൻ പറഞ്ഞു.

നായ്ക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കാണാൻ ആളുകൾക്ക് 2028 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്. ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പ്രോഗ്രാം 2018 ൽ മാത്രമാണ് വേഗത കൈവരിച്ചതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു . നായയുടെ ആയുസ്സും ഞങ്ങളുടെ വന്ധ്യംകരണ ശ്രമങ്ങളും കണക്കിലെടുക്കുമ്പോൾ, 2028 ഓടെ ജനസംഖ്യ നിയന്ത്രണത്തിലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us