കർണാടക സ്വദേശി ദുബായിൽ മരിച്ചു 

ജുബൈല്‍: കര്‍ണാടക സ്വദേശി ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. ബെംഗളൂരു ചിന്നപ്പറ ഗാര്‍ഡനില്‍ നിസാര്‍ അഹമ്മദിന്‍റെ മകന്‍ ഫാറൂഖ് അഹമ്മദ് ആണ് മരിണപ്പെട്ടത്.

കുടുംബത്തോടൊപ്പം ജുബൈലില്‍ താമസിക്കുന്ന ഫാറൂഖ് കഴിഞ്ഞ ദിവസം പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ജുബൈലിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: ഫരീദ. മകള്‍: ആയിദ. മാതാവ്: സൈദത്തുന്നിസ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts