ട്രാഫിക് മാനേജ്‌മന്റ് സെന്ററിലെ കൗൺസിലർക്ക് കോവിഡ് 19;സെന്റർ താത്കാലികമായി അടച്ചു.

ബെംഗളൂരു: കൗൺസിലർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക ട്രാഫിക് പോലീസിന്റെ ട്രാഫിക് മാനേജ്മെന്റ് സെന്റർ ( ടി.എം.സി.) താത്കാലികമായി അധികൃതർ മുദ്രവെച്ചു. ട്രാഫിക് പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ പരിശീലനം നൽകുന്ന കൗൺസിലർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൗൺസിലറുമായി ഇടപഴകിയ എല്ലാവരെയും ക്വാറന്റീനിൽ പ്രവേപിക്കാൻ നിർദേശിക്കുകയായിരുന്നു. നേരത്തേ ടി.എം.സി.ക്ക്‌ സമീപം പ്രവർത്തിക്കുന്ന പോലീസ് കമ്മിഷണർ ഓഫീസിലെ ഉദ്യഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഓഫീസ് താത്കാലികമായി അടച്ചിരുന്നു.

  ഈദ് മിലാദ്: ബെംഗളൂരുവിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇന്ന് ഗതാഗത നിയന്ത്രണം

കൂടുതൽ പോലീസുകാരുമായി കൗൺസിലർ നേരിട്ടുസമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. ലോക്‌ ഡൗണായതിനാൽ ഇവിടെ നേരിട്ടെത്തി പോലീസുകാർ പരിശീലനം നേടിയിരുന്നില്ല.

പോലീസുകാരിൽ കോവിഡ് വ്യാപിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പൊതുജനങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കണമെന്നും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ സ്വീകരിക്കണമെന്നും ആഭ്യന്തര വകുപ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും പോലീസുകാർക്കിടയിൽ കോവിഡ്-19 വ്യാപിക്കുന്നത് തടയാൻ കഴിയുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts