ഡി.കെ ശിവകുമാർ ഇന്ന് തൃശ്ശൂരിൽ 

തൃശ്ശൂർ : ഡി കെ ശിവകുമാര്‍ ഇന്ന് തൃശൂരില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും. കെ.സി. വേണുഗോപാല്‍, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങിലെത്തും.

നാളെ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംഘടനാ വിഷങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായേക്കും.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

25-ന് ഉച്ചതിരിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും.

ശക്തൻ നഗര്‍ മൈതാനത്ത് സംഘടിക്കുന്ന പ്രവര്‍ത്തകര്‍ അവിടെ നിന്ന് പ്രകടനമായി കുറുപ്പം റോഡ് വഴി സ്വരാജ് റൗണ്ടിലെത്തി തെക്കേഗോപുരനട വഴി തേക്കിൻകാട് മൈതാനത്തെത്തും. അഞ്ചിനാണ് പൊതുയോഗം നടക്കുക. രാഹുല്‍ ഗാന്ധി, ഡി.കെ. ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

26-ന് പ്രതിനിധിസമ്മേളനം തിരുവമ്പാടി നന്ദനം കണ്‍വെൻഷൻ സെന്ററില്‍ നടക്കും. 700 പ്രതിനിധികളാണ് പങ്കെടുക്കുക. രാവിലെ പത്തുമുതല്‍ വൈകീട്ട് ആറുവരെയാണ് സമ്മേളനം. ശിക്ഷിക്കപ്പെട്ട ഐ.പി.എസ്. ഓഫീസര്‍ സഞ്ജീവ്ഭട്ടിന്റെ ഭാര്യ ശ്വേതാഭട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരിപാടിയുടെ ഭാഗമാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായ്ക്കൾക്കായുള്ള ഫീഡിങ് സ്പോട്ടുകൾ പരാജയത്തിലേക്ക്; പ്രതിഷേധിച്ച് മൃഗസ്നേഹികൾ
[masterslider id="10"]

Related posts