മംഗളൂരു സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

ദുബായ്: മംഗളൂരു സ്വദേശിനിയായ യുവതി ദുബായിൽ വാഹനാപകടത്തില്‍ മരിച്ചു. മംഗളൂരു താലൂക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കോട്ടേക്കരു ബീരിയിലെ രാജീവി കെമ്പുമണ്ണ് – വിട്ടല്‍ കുളാല്‍ ദമ്പതികളുടെ ഏക മകള്‍ വിദിഷ (28) ആണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി ഇവിടെ ജോലി ചെയ്ത് വരുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. യുവതി ദിവസവും ഓഫീസ് വാഹനത്തിലാണ് ഓഫീസിലേക്ക് പോയിരുന്നത്.   എന്നാല്‍, വ്യാഴാഴ്ച സമയം വൈകിയതിനാല്‍ സ്വന്തം കാർ ഓടിച്ച്‌ പോവുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തിലും മരണത്തിലും കലാശിക്കുകയായിരുന്നു.   ദുബൈയില്‍ ഡ്രൈവിംഗ്…

Read More

ദുബൈയിലേക്കുള്ള വിമാനം 13 മണിക്കൂർ വൈകി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ കാരണം 13 മണിക്കൂർ വൈകി. ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്. യന്ത്രത്തകരാർ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സർവിസ് നടത്തിയത്. തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരിൽ 161 പേർ ചൊവ്വാഴ്ച ബദൽ വിമാനത്താവളത്തിൽ ദുബൈയിലേക്ക് പോയി. ഏഴു പേർ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

Read More

ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ദുബായ്

ദുബായ്: കത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടു. ജപ്പാനിലെ മോറി മെമോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് ദുബൈ ഒന്നാമതെത്തിയത്.നേട്ടത്തില്‍ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ട്വിറ്ററില്‍ സന്തോഷം പങ്കുവെച്ചു. സംസ്‌കാരത്തിന്റെ മറ്റൊരു പ്രതിഫലനമാണ് ശുചിത്വം. നഗരസുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ഓര്‍മിപ്പിച്ചു. സുരക്ഷിതവും മനോഹരവുമായ നഗരം കൂടിയാണ് ദുബൈ എന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍പും പവര്‍ സിറ്റി ഇന്‍ഡക്‌സില്‍ ദുബൈ ഒന്നാമതെത്തിയിരുന്നു ദുബൈ…

Read More

എഴുത്തുകാരി സിതാരയുടെ ഭർത്താവ് അന്തരിച്ചു

ദുബായ്: പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭർത്താവ് ഒ വി അബ്ദുൾ ഫഹിം(48) അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം കണ്ണൂർ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫാഫിം. ഭാര്യ സിതാര ദുബായിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കൾ: ഗസൽ, ഐദിൻ. സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഷംന കാസിം വിവാഹിതയായി

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഐഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരൻ. ദുബായിൽ വച്ചു നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. വെള്ളയും പച്ചയും ഒറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വിവാഹ വേഷം. റിസപ്ഷൻ ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചത്. ദുബായിൽ വിവാഹം നടന്നതിനാൽ സിനിമാരംഗത്തുള്ള കുറച്ച് പേരെ പങ്കെടുത്തിരുന്നുള്ളൂ. ഇവർക്കായി പിന്നീട് റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം.

Read More

ദുബായ് – ബെംഗളൂരു എമിറേറ്റ്സ് എയർലൈൻ സർവീസ് 30 മുതൽ ആരംഭിക്കും 

ബെംഗളൂരു: എമിറേറ്റ്സ് എയര്‍ലൈന്‍ ഈ മാസം 30 മുതല്‍ ദുബായ്- ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്നു അധികൃതർ അറിയിച്ചു. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സര്‍വീസ് നടത്തുക. രാത്രി 9.25ന് ദുബായില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ എത്തും. തിരിച്ചു പുലര്‍ച്ചെ 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബായില്‍ എത്തുന്ന വിധമാണു സമയക്രമം. എമിറേറ്റ്സിന്റ എ380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു. നിലവില്‍ 2014 മുതല്‍ മുംബൈയിലേക്കു വലിയ വിമാനം…

Read More

മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ആത്മഹത്യാ പ്രേരണകേസിൽ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്ദുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മാർച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ റിഫയെ കണ്ടെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയിൽ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു . തൂങ്ങി മരണമാണെന്നായിരുന്നു…

Read More

കർണാടക സ്വദേശി ദുബായിൽ മരിച്ചു 

ജുബൈല്‍: കര്‍ണാടക സ്വദേശി ഹൃദയാഘാതം മൂലം ജുബൈലില്‍ മരിച്ചു. ബെംഗളൂരു ചിന്നപ്പറ ഗാര്‍ഡനില്‍ നിസാര്‍ അഹമ്മദിന്‍റെ മകന്‍ ഫാറൂഖ് അഹമ്മദ് ആണ് മരിണപ്പെട്ടത്. കുടുംബത്തോടൊപ്പം ജുബൈലില്‍ താമസിക്കുന്ന ഫാറൂഖ് കഴിഞ്ഞ ദിവസം പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ജുബൈലിലെ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി സന്നദ്ധ പ്രവര്‍ത്തകന്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: ഫരീദ. മകള്‍: ആയിദ. മാതാവ്: സൈദത്തുന്നിസ.

Read More

ദുബായ് സ്കൂളുകളിലും മാസ്ക് ഒഴിവാക്കി

ദുബായ് :സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്ക്​ നിര്‍ബന്ധമില്ലെന്ന്​ നോളജ്​ ആന്‍ഡ്​ ഹ്യൂമന്‍ ഡെവലപ്​മെന്‍റ്​ അതോറിറ്റി അറിയിച്ചു. യൂനിവേഴ്​സിറ്റികളിലും ചൈല്‍ഡ് ​ഹുഡ്​ സെന്‍ററുകളിലും ഇനി മാസ്ക്ക് നിര്‍ബന്ധമില്ല​. അതേസമയം, ക്ലാസ്​ മുറികള്‍ ഉ​ള്‍പ്പെടെ അടച്ചിട്ട ഇടങ്ങളില്‍ മാസ്ക്ക്​ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. യുഎ‌ഇയിലുടനീളം തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക്​ ഒഴിവാക്കിയതിന്‍റെ ഭാഗമായാണ്​ ദുബായിലെ സ്കൂളുകളും ഇത്​ ഒഴിവാക്കുന്നത്.കൊവിഡ്​ ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. പോസിറ്റീവാകുന്നവര്‍ മാത്രം പത്ത്​ ദിവസം ഐസൊലേഷനില്‍ കഴിഞ്ഞതിനു ശേഷം ക്ലാസ്സിൽ കയറാം. അതേസമയം,…

Read More
Click Here to Follow Us