ദുബായ് സ്കൂളുകളിലും മാസ്ക് ഒഴിവാക്കി

ദുബായ് :സ്കൂളുകളില്‍ തുറന്ന സ്ഥലങ്ങളില്‍ മാസ്​ക്ക്​ നിര്‍ബന്ധമില്ലെന്ന്​ നോളജ്​ ആന്‍ഡ്​ ഹ്യൂമന്‍ ഡെവലപ്​മെന്‍റ്​ അതോറിറ്റി അറിയിച്ചു.
യൂനിവേഴ്​സിറ്റികളിലും ചൈല്‍ഡ് ​ഹുഡ്​ സെന്‍ററുകളിലും ഇനി മാസ്ക്ക് നിര്‍ബന്ധമില്ല​. അതേസമയം, ക്ലാസ്​ മുറികള്‍ ഉ​ള്‍പ്പെടെ അടച്ചിട്ട ഇടങ്ങളില്‍ മാസ്ക്ക്​ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു.

യുഎ‌ഇയിലുടനീളം തുറസായ സ്ഥലങ്ങളില്‍ മാസ്ക്ക്​ ഒഴിവാക്കിയതിന്‍റെ ഭാഗമായാണ്​ ദുബായിലെ സ്കൂളുകളും ഇത്​ ഒഴിവാക്കുന്നത്.കൊവിഡ്​ ബാധിതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കി. രോഗലക്ഷണങ്ങളില്ലെങ്കില്‍ ക്വാറന്‍റീന്‍ ആവശ്യമില്ല.
പോസിറ്റീവാകുന്നവര്‍ മാത്രം പത്ത്​ ദിവസം ഐസൊലേഷനില്‍ കഴിഞ്ഞതിനു ശേഷം ക്ലാസ്സിൽ കയറാം. അതേസമയം, സാമൂഹിക അകലം പാലിക്കല്‍ തുടരണം. സ്ഥാപനങ്ങളും സ്കൂളുകളും സ്ഥിരമായി സാനിറ്റൈസേഷന്‍ ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്
  ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്ത ഉടമകൾ ഇപ്പോൾ ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലാണ്; ഇടനിലക്കാരെ വിശ്വസിച്ചാൽ സംഭവിക്കുന്നത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts