കേരള സമാജം സൗജന്യ ഡെന്റൽ ചെക്ക് അപ്പ്‌ ക്യാമ്പ് നടത്തി

ബെംഗളൂരു : കേരള സമാജം സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റ നേതൃത്വത്തിൽ നടന്ന സൗജന്യ ഡെന്റൽ ചെക്ക് അപ്പ്‌ ക്യാമ്പ് കൈരളി നികേതൻ എഡ്യൂക്കേഷൻ ട്രസ്റ്റീ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ചെയർമാൻ ഡോ. നകുൽ ബി.കെ അധ്യക്ഷത വഹിച്ചു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ തുടങ്ങിയവർ ആശംസകൾ നേർന്നു. ഷൈനോ ഉമ്മൻ തോമസ്, ഡോക്ടർ അഭിജിത്, ഡോ കിരൺ കുമാരി , സനിജ,…

Read More

യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെ വേഗത്തിൽ എത്തിക്കാൻ തമിഴ്നാട് പ്രത്യേക സംഘത്തിന് രൂപം നൽകി

ചെന്നൈ: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെയും മറ്റ് അയൽരാജ്യങ്ങളിൽ അഭയം തേടിയ സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെയും മറ്റ് ആളുകളെയും വേഗത്തിലാക്കാൻ തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച പ്രത്യേക സംഘത്തിന് രൂപം നൽകി. യുക്രൈനിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെയും മറ്റുള്ളവരെയും തിരികെ കൊണ്ടുവരാൻ ഫെബ്രുവരി 24 മുതൽ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. വ്യാഴാഴ്ച രാവിലെ 6 മണി വരെ 193 വിദ്യാർത്ഥികൾ യുക്രൈനിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങിയെത്തിട്ടുണ്ടെന്നും അവരെ അവരുടെ സ്വന്തം പട്ടണങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ്…

Read More

ക്യാഷ് ബാക്ക് തട്ടിപ്പ് പേ ടി എം ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: പേ ടി എം മുൻ ജീവനക്കാരൻ അറസ്റ്റിൽ ബേട്ടഹലസുരു സ്വദേശി ദീപൻ ചക്രവർത്തിയാണ് പോലീസ് കസ്റ്റഡിയിൽ ആയത്. ഈ പേയ്‌മെന്റ് മേഖലയിൽ ജോലി ചെയ്ത ഇയാൾ ഇതുമായി ബന്ധപ്പെട്ട് പല ആളുകൾക്കും ഈ പേയ്‌മെന്റ് സംബന്ധിച്ച ക്ലാസുകൾ എടുക്കുകയും ആളുകൾക്ക് അവരുടെ സ്മാർട്ട്‌ ഫോണുകളിൽ ഇത് സെറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ നിരവധി ആളുകളുടെ ഫോൺ നമ്പറുകളും യു പി ഐ പാസ്സ്‌വേർഡും ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 382 റിപ്പോർട്ട് ചെയ്തു. 689 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.04% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 689 ആകെ ഡിസ്ചാര്‍ജ് : 3897928 ഇന്നത്തെ കേസുകള്‍ : 382 ആകെ ആക്റ്റീവ് കേസുകള്‍ : 3890 ഇന്ന് കോവിഡ് മരണം : 10 ആകെ കോവിഡ് മരണം : 39979 ആകെ പോസിറ്റീവ് കേസുകള്‍ : 3941453…

Read More

നിവീൻറെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാം; ബിജെപി എംഎൽഎ

ബെംഗളൂരു : കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുന്നതിനിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ ഉക്രെയ്നിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുപകരം കൂടുതൽ വിദ്യാർത്ഥികളെ കൊണ്ടുവരാൻ കഴിയുമെന്ന കർണാടക ബിജെപി എംഎൽഎ അരവിന്ദ് ബെല്ലാഡയുടെ പ്രസ്താവന വിവാദങ്ങൾക്ക് വഴിയൊരുക്കി. “വിമാനത്തിൽ മൃതദേഹം കൊണ്ടുവരാൻ കൂടുതൽ സ്ഥലം ആവശ്യമാണ്. മൃതദേഹത്തിന് ആവശ്യമായ സ്ഥലത്ത് എട്ട് പേരെ തിരികെ കൊണ്ടുവരാം,” എംഎൽഎ പറഞ്ഞു. മരിച്ച നവീനിന്റെ മൃതദേഹം യുക്രൈനിൽ നിന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.…

Read More

സംസ്ഥാന ബജറ്റ് മാർച്ച്‌ 11 ന്

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മാർച്ച്‌ 11 ന് മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, വ്യവസായരംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാകും ഇത്തവണത്തെ സംസ്ഥാന ബജറ്റ് അവതരണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വികസന പദ്ധതികൾക്ക് മാത്രമായി 13000 കോടിയിലേറെ ചെലവഴിക്കാൻ ആണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. വിവിധ പദ്ധതികള്‍ക്കായി കഴിഞ്ഞ…

Read More

യുക്രൈനിൽ നിന്ന് ഇതുവരെ 86 കർണാടക വിദ്യാർത്ഥികൾ മടങ്ങിയെത്തി; സർക്കാർ

ബെംഗളൂരു : ഫെബ്രുവരി 27 മുതൽ യുക്രൈനിൽ നിന്ന് 86 വിദ്യാർത്ഥികൾ കർണാടകയിലേക്ക് മടങ്ങിയതായി സർക്കാർ ബുധനാഴ്ച അറിയിച്ചു. കർണാടകയിൽ നിന്നുള്ള 694 വിദ്യാർത്ഥികൾ യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതായി കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി കമ്മീഷണർ, യുക്രൈൻ നോഡൽ ഓഫീസറുമായ മനോജ് രാജൻ പറഞ്ഞു. ഇവരിൽ 425 വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി അധികൃതർ ടെലിഫോണിൽ ബന്ധപ്പെടുകയും 314 കുടുംബങ്ങളെ നേരിൽ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. “സംസ്ഥാന എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ 24/7 കേന്ദ്രീകൃത കോൾ സെന്റർ ഒറ്റപ്പെട്ട എല്ലാ വിദ്യാർത്ഥികളുടെയും ബന്ധുക്കളിലേക്കും രക്ഷിതാക്കളിലേക്കും എത്തിച്ചേരുകയും സ്വീകരിച്ച ഏറ്റവും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (03-02-2022)

കേരളത്തില്‍ 2222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More

ഒരുമാസം നീളുന്ന പുഷ്പ മേള ആരംഭിച്ചു

ബെംഗളൂരു: ഒരു മാസം നീണ്ടു നിൽക്കുന്ന പുഷ്പ മേള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ആരംഭിച്ചു. ഐ ഐ എസ്സി സ്ഥാപകൻ ജാംഷഡ്ജി യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുഷ്പ മേള സംഘടിപ്പിക്കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പുഷ്പ മേള ക്യാമ്പസ്സിൽ സംഘടിപ്പിക്കുന്നത്. വിവിധയിനം പൂക്കൾ കൊണ്ട് സമ്പന്നമായിരിക്കും മേള.

Read More

കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു : കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് കർണാടക സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് ആണ് ഹർഷ കൊലചെയ്യപ്പെട്ടത്. ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു, ഇതോടെ ആകെ 10 ആയി. ഭദ്രാവതി ടൗണിലെ ഹൊസമനെ എക്‌സ്‌റ്റൻഷനിൽ നിന്നുള്ള അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിൽ നിന്നുള്ള ജാഫർ സാദിഖ് (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു. അതേസമയം, ക്രമസമാധാന പ്രശ്‌ന…

Read More
Click Here to Follow Us