കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു : കൊല്ലപ്പെട്ട ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷയുടെ കുടുംബത്തിന് കർണാടക സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഫെബ്രുവരി 20ന് ആണ് ഹർഷ കൊലചെയ്യപ്പെട്ടത്.

ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു, ഇതോടെ ആകെ 10 ആയി. ഭദ്രാവതി ടൗണിലെ ഹൊസമനെ എക്‌സ്‌റ്റൻഷനിൽ നിന്നുള്ള അബ്ദുൾ റോഷൻ (24), ശിവമോഗ നഗരത്തിൽ നിന്നുള്ള ജാഫർ സാദിഖ് (55) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

അതേസമയം, ക്രമസമാധാന പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ശിവമോഗ നഗരത്തിൽ അഞ്ചിൽ കൂടുതൽ ആളുകളെ കൂട്ടംകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധന ഉത്തരവ് മാർച്ച് 4 വരെ നീട്ടി. വ്യാപാര സ്ഥാപനങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാൻ അനുവദിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം
[masterslider id="10"]

Related posts