ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും; കന്നി ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

ബെംഗളൂരു : കർണാടക നിയമസഭയുടെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും, ധനകാര്യ വകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആദ്യ ദിവസം തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. 19 ദിവസത്തെ സമ്മേളനം മാർച്ച് 30ന് സമാപിക്കും.

ദേശീയ പതാകയെക്കുറിച്ചുള്ള പ്രസ്താവനയിൽ മന്ത്രി കെ.എസ്. ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച സംയുക്ത സമ്മേളനം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ നടക്കുന്ന സമ്മേളനവും പ്രതിപക്ഷ പാർട്ടികൾ പ്രക്ഷുബ്ധമാക്കൻ സാധ്യത ഉണ്ട്. 

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

അതേസമയം സംസ്ഥാന നികുതിയിൽ നിന്നുള്ള വരുമാനത്തിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, 2022-23 ലെ ബജറ്റ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച അവതരിപ്പിക്കുമ്പോൾ, കടം വാങ്ങലായിരിക്കും പ്രധാന ഘടകം.

2021-22ൽ മൊത്തം ചെലവ് 2. 5 ലക്ഷം കോടി രൂപയേക്കാൾ 10% എങ്കിലും വർദ്ധിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി സംസ്ഥാനങ്ങൾക്കായി കേന്ദ്രം നൽകുന്ന 50 വർഷത്തെ പലിശ രഹിത വായ്പയിൽ നിന്ന് മുഖ്യമന്ത്രി തനിക്ക് കഴിയുന്നത്ര പ്രയോജനപ്പെടുത്തുമെന്നാണ് വിദക്തരുടെ വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts