‘പവർ ദി പെഡൽ’ കാമ്പെയ്‌നിന്റെ ഭാഗമായി സ്ത്രീ തൊഴിലാളികൾക്ക് സൈക്കിളുകൾ വിതരണം ചെയ്യും ; ഗ്രീൻപീസ് ഇന്ത്യ

ബെംഗളൂരു: ‘പവർ ദി പെഡൽ’ കാമ്പെയ്‌നിന്റെ ഭാഗമായി ഗ്രീൻപീസ് ഇന്ത്യ ബെംഗളൂരുവിലെയും ഡൽഹിയിലെയും കുറഞ്ഞ വേദനത്തിൽ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് 500 സൈക്കിളുകൾ വിതരണം ചെയ്യും.

5,000 വനിതാ സൈക്ലിസ്റ്റുകളുടെ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, എൻ‌ജി‌ഒ കഴിഞ്ഞ വർഷം ഡൽഹിയിലെയും ബെംഗളൂരുവിലെയും വനിതാ തൊഴിലാളികളുമായി ചേർന്ന് പ്രവർത്തിച്ച്, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് സൈക്കിളുകൾ രൂപകൽപ്പന ചെയ്യാൻ അഭിപ്രായം ആരാഞ്ഞിരുന്നു.

ആഴ്ചകളോളം സ്ത്രീകൾ നൽകിയ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ, ഗ്രീൻപീസ് ഇന്ത്യ ഒരു സ്വകാര്യ സൈക്കിൾ നിർമ്മാതാവുമായി ചേർന്ന് സൈക്കിളുകൾ രൂപകൽപ്പന ചെയ്‌തു.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

“2018 ലെ ടെറി (ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്) റിപ്പോർട്ട് പ്രകാരം 50 ശതമാനം 50 ശതമാനം ഇന്ത്യക്കാരും കാൽനടയായോ സൈക്കിളിലോ ജോലിക്ക് പോകുന്നതായി റിപ്പോർട്ട് കണ്ടെത്തി. എന്നാൽ നഗരപ്രദേശങ്ങളിൽ തൊഴിലാളികൾ കൂടുതലും ആശ്രയിക്കുന്നത് മോട്ടോർ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളെയാണ്. ഇതിനർത്ഥം, ശരിയായ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിൽ, ഇന്ത്യയ്ക്ക് ഏകദേശം 27 ബില്യൺ രൂപ ഇന്ധനവും 241 ബില്യൺ രൂപയും വായു മലിനീകരണം കുറയുന്നതിനാൽ ലാഭിക്കാം. മോട്ടോറൈസ്ഡ് ടൂവീലർ, ഫോർ വീലർ ട്രിപ്പുകളുടെ 50 ശതമാനവും ചെറിയ ദൂരത്തേക്ക് സൈക്കിൾ യാത്രയ്ക്ക് പകരം വയ്ക്കുകയാണെങ്കിൽ, വാർഷിക നേട്ടം 1.8 ട്രില്യൺ രൂപയാണ് ഗ്രീൻപീസ് ഇന്ത്യയുടെ കാമ്പെയ്‌ൻ മാനേജർ അവിനാഷ് കുമാർ ചഞ്ചൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts