എലിവിഷം കൊണ്ട് പല്ലു തേച്ച വിദ്യാർത്ഥിനി മരിച്ചു

ബെംഗളൂരു : പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ എലിവിഷം ഉപയോ​ഗിച്ച്‌ പല്ല് തേച്ച വിദ്യാര്‍ഥിനി മരിച്ചു. മംഗളൂരുവിന് അടുത്ത് സുള്ള്യയില്‍ നടന്ന സംഭവത്തില്‍, പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ശ്രവ്യയാണ് ദാരുണമായി മരണപ്പെട്ടത്.

കുളിമുറിയുടെ ജനലിന് അരികിലാണ് ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയില്‍ ഇരുട്ടായിരുന്ന സമയത്താണ് പെണ്‍കുട്ടി ടൂത്ത് പേസ്റ്റ് എടുത്തത് അബദ്ധം മനസ്സിലാക്കിയ ഉടന്‍ വെള്ളം ഉപയോ​ഗിച്ച്‌ വായ വൃത്തിയാക്കി. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കരുതി ചികിത്സ തേടിയിരുന്നില്ല.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

അടുത്ത ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രവ്യ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നീടാണ് , ആരോ​ഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് മം​​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിക്കെയാണ് ശ്രവ്യ മരണപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts