ദുബൈയിലേക്കുള്ള വിമാനം 13 മണിക്കൂർ വൈകി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാർ കാരണം 13 മണിക്കൂർ വൈകി.

ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്.

യന്ത്രത്തകരാർ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സർവിസ് നടത്തിയത്.

  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"

തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരിൽ 161 പേർ ചൊവ്വാഴ്ച ബദൽ വിമാനത്താവളത്തിൽ ദുബൈയിലേക്ക് പോയി.

ഏഴു പേർ യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts