പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ 29-ലേക്ക് നീട്ടി

ബെംഗളൂരു : ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി 29-ലേക്ക് നീട്ടി.

സർക്കാരിന് എതിർവാദം സമർപ്പിക്കാനുള്ള സമയം അനുവദിച്ചാണ് ജസ്റ്റിസ് എം.നാഗപ്രസന്ന വാദം കേൾക്കുന്നത് നീട്ടിയത്.

ജാമ്യാപേക്ഷ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞമാസം തള്ളിയിരുന്നു. പ്രജ്ജ്വലിന്റെപേരിലുള്ള രണ്ടാമത്തെ പീഡനക്കേസിൽ നൽകിയ ജാമ്യഹർജിയാണ് തള്ളിയത്.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

നാല് ലൈംഗിക പീഡനക്കേസുകളാണ് പ്രജ്ജ്വലിന്റെ പേരിലുള്ളത്.പ്രജ്ജ്വൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോഴുള്ളത്.

ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്.

പീഡനദൃശ്യങ്ങൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയം വ്യാപകമായി പ്രചരിച്ചതോടെയാണ് കേസിൽപെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts