കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വെട്ടി കൊലപ്പെടുത്തി 

ബെംഗളൂരു: കമ്പനിയുടെ എംഡിയെയും സിഐഒയെയും മുൻ ജീവനക്കാരൻ വാൾ വെട്ടിക്കൊലപ്പെടുത്തി.

നഗരത്തിലെ ടെക്ക് കമ്പനിയിൽ ആണ് സംഭവം.

ബെംഗളൂരുവിലെ എറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ഫനീന്ദ്ര സുബ്രഹ്മണ്യയും സിഐഒ വിനു കുമാറുമാണ് കൊല്ലപ്പെട്ടത്.

മുൻ ജീവനക്കാരനായ ഫെലിക്സ് എന്നയാളാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് അറിയിച്ചു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചു.

ഓഫീസിലേക്ക് അതിക്രമിച്ചുകയറിയ ഫെലിക്സ് വാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടുകയായിരുന്നു.

ഫെലിക്സും കൊല്ലപ്പെട്ടവരും ബിസിനസ്സ് നടത്തിയിരുന്നതായും ഇപ്പോൾ എറോണിക്സ് കമ്പനി ഫെലിക്സിന്റെ ബിസിനസിൽ ഇടപെട്ടതാണ് ആക്രമണത്തിനു കാരണമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

എങ്കിലും കൊലപാതക കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts