ദുബായ് – ബെംഗളൂരു എമിറേറ്റ്സ് എയർലൈൻ സർവീസ് 30 മുതൽ ആരംഭിക്കും 

ബെംഗളൂരു: എമിറേറ്റ്സ് എയര്‍ലൈന്‍ ഈ മാസം 30 മുതല്‍ ദുബായ്- ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്നു അധികൃതർ അറിയിച്ചു.

ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സര്‍വീസ് നടത്തുക. രാത്രി 9.25ന് ദുബായില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ എത്തും.

  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍

തിരിച്ചു പുലര്‍ച്ചെ 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബായില്‍ എത്തുന്ന വിധമാണു സമയക്രമം.

എമിറേറ്റ്സിന്റ എ380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു. നിലവില്‍ 2014 മുതല്‍ മുംബൈയിലേക്കു വലിയ വിമാനം സര്‍വീസ് നടത്തിവരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts