നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നെ ബൊമ്മെ ഡൽഹിയിൽ എത്തും 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ എത്തുമെന്ന് അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നടിയും മറ്റ് നേതാക്കളുമായി ചർച്ചചെയ്യാൻ ഡൽഹി സന്ദർശിക്കുമെന്ന് ജനസങ്കൽപ്പ് യാത്രക്കിടെ മുഖ്യമന്ത്രി അറിയിച്ചു. കോലാപ്പൂരിലെ കന്നടഭവൻ നിർമ്മാണത്തിൽ ശിവസേനയുടെ എതിർപ്പിനെ കുറിച്ച് പരാമർശിച്ച മന്ത്രി ഈ വിഷയത്തിൽ സംസ്ഥാനങ്ങളോ ഭാഷയോ തടസ്സമായി വരരുതെന്ന് കൂട്ടിചേർത്തു.

Read More

വാക്‌സിംഗ് പ്രക്രിയ തകരാറിലായി; സലൂണിനെതിരെ കേസ് നൽകി നഷ്ടപരിഹാരം നേടി യുവതി

ബെംഗളൂരു: പ്രശസ്ത സലൂൺ ശൃംഖലയുടെ ഇന്ദിരാനഗർ ശാഖയിൽ 28 കാരിയായ യുവതിക്ക് നടത്തിയ വാക്‌സിംഗ് പ്രക്രിയയിൽ ചർമ്മരോഗം ഉണ്ടായതായി നൽകിയ പരാതിയിൽ യുവതിക്ക് വിജയം . തുടർന്ന് നാശനഷ്ടങ്ങൾക്ക് 30,000 രൂപയും മാനസിക വേദനയുണ്ടാക്കിയതിന് 10,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ സിറ്റി കോടതിയിൽ സലൂണിനെതിരെ വിധി. ന്യൂ തിപ്പസാന്ദ്രയിലെ താമസക്കാരിയായ യുവതി 2017 ഏപ്രിലിൽ ഇന്ദിരാനഗറിലെ 80 അടി റോഡിലുള്ള YLG സലൂൺ സന്ദർശിച്ചു, 2,799 രൂപയുടെ പാക്കേജിന്റെ ഭാഗമായി യുവതി ഗോൾഡ് വാക്സ് സർവീസ് തിരഞ്ഞെടുത്തു. കുറച്ച്…

Read More

ദുബായ് – ബെംഗളൂരു എമിറേറ്റ്സ് എയർലൈൻ സർവീസ് 30 മുതൽ ആരംഭിക്കും 

ബെംഗളൂരു: എമിറേറ്റ്സ് എയര്‍ലൈന്‍ ഈ മാസം 30 മുതല്‍ ദുബായ്- ബെംഗളൂരു സെക്ടറില്‍ എ 380 വിമാനം സര്‍വീസ് നടത്തുമെന്നു അധികൃതർ അറിയിച്ചു. ഇകെ 568, ഇകെ 569 എന്നീ വിമാനങ്ങളാണു സര്‍വീസ് നടത്തുക. രാത്രി 9.25ന് ദുബായില്‍ നിന്നു പുറപ്പെട്ട് പുലര്‍ച്ചെ 2.30ന് ബെംഗളൂരുവില്‍ എത്തും. തിരിച്ചു പുലര്‍ച്ചെ 4.30-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 7.10ന് ദുബായില്‍ എത്തുന്ന വിധമാണു സമയക്രമം. എമിറേറ്റ്സിന്റ എ380 വിമാനം സര്‍വീസ് നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ നഗരമാകും ബെംഗളൂരു. നിലവില്‍ 2014 മുതല്‍ മുംബൈയിലേക്കു വലിയ വിമാനം…

Read More

ഭാരത് ജോഡോ യാത്രയ്ക്കിടെ 4 പ്രവർത്തകർക്ക് ഷോക്കേറ്റു

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെള്ളാരിയില്‍ നാലു പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആർക്കും പരിക്ക് ഗുരുതരമല്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബെള്ളാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയും മറ്റുനേതാക്കളും നടന്നുപോകുമ്പോള്‍ അതിന്റെ മുന്നിലായി കോണ്‍ഗ്രസിന്റെ ഒരു മാധ്യമസംഘം സഞ്ചരിക്കുന്ന വാഹനമുണ്ടായിരുന്നു . അതിനോടൊപ്പം സഞ്ചരിച്ച മറ്റൊരു ലോറിയിലെ പ്രവര്‍ത്തകര്‍ക്കാണ് ഷോക്കേറ്റത്. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…

Read More

കന്നഡ സംസാരിക്കാത്ത ഡെലിവറി ബോയ്സ്; സ്വിഗ്ഗിയ്ക്ക് കത്തയച്ച് സിവിൽ സപ്ലൈസ് വകുപ്പ്

ബെംഗളൂരു: സ്വിഗ്ഗിയുടെ ഡെലിവറി ബോയ്‌സ് കന്നഡ സംസാരിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും സേവനത്തിലെ കാര്യക്ഷമതയില്ലായും ചൂണ്ടിക്കാട്ടി ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് സ്വിഗ്ഗിക്ക് കത്തയച്ചു. കെഡിഎ ചെയർമാൻ ടി എസ് നാഗാഭരണ വകുപ്പിന് പരാതി നൽകിയതിനെത്തുടർന്ന് ഒക്ടോബർ 10 ന് ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ സ്വിഗ്ഗി ജനറൽ മാനേജർക്ക് ഉപഭോക്താക്കൾക്കുണ്ടാകുന്ന അസൗകര്യത്തെക്കുറിച്ച് ചൂണ്ടികാണിച്ചു കൊണ്ട് കത്ത് അയക്കുകയായിരുന്നു. ഡെലിവറി ഏജന്റുമാരെ കന്നഡ പഠിപ്പിക്കാൻ സ്വിഗ്ഗി ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് സ്വിഗ്ഗി അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രശ്നം കന്നഡയുമായി ബന്ധപ്പെട്ടതിനാൽ,…

Read More

ബഹിഷ്കരണം നേരിട്ട് റായ്ച്ചൂർ ഗ്രാമത്തിലെ ദളിതർ

ബെംഗളൂരു: : 15 ദിവസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ ദലിത് യുവാവ് അബദ്ധത്തിൽ രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചതു മുതൽ റായ്ച്ചൂർ ജില്ലയിലെ സിന്ദനൂർ താലൂക്കിലെ തിഡിഗോൾ ഗ്രാമത്തിലെ ദളിതർ സാമൂഹിക ബഹിഷ്കരണം നേരിടുന്നതായി റിപ്പോർട്ട്. ഉയർന്ന ജാതിക്കാർ ദലിതർക്ക് സാധനങ്ങൾ വിൽക്കാൻ വിസമ്മതിക്കുന്നുവെന്നും, മാവ് മില്ലിൽ അവരുടെ ഭക്ഷ്യധാന്യങ്ങൾ പൊടിക്കാനും പ്രാദേശിക ഹോട്ടലിൽ ചായയോ ലഘുഭക്ഷണമോ നൽകാനും വിസമ്മതിക്കുന്നുവെന്നുംപരാതികളുണ്ട്. ഗ്രാമത്തിൽ നൂറോളം ദളിത് കുടുംബങ്ങളാണുള്ളത്. സെപ്തംബർ 30ന് പ്രാദേശിക ഹനുമാൻ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ ഒരു ദളിത് യുവാവ് രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചു. ഇതോടെ ഉയർന്ന ജാതിക്കാർ…

Read More

അടുത്ത വർഷം മുതൽ എൻജിനീയറിങ് പാഠ്യപദ്ധതി മാറും: വി.ടി.യു.വി.സി

STUDENTS BTECH

ബെംഗളൂരു: വരുന്ന അധ്യയന വർഷം മുതൽ എഞ്ചിനീയറിംഗ് പാഠ്യപദ്ധതി വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി (വിടിയു) പുനഃക്രമീകരിക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ എസ് വിദ്യാശങ്കർ പറഞ്ഞു. ശനിയാഴ്ച കർണാടക ലോ സൊസൈറ്റിയുടെ ഗോഗ്‌ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ആറാമത് ബിരുദദാന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് താൽപ്പര്യമുള്ള വിഷയങ്ങൾ പഠിക്കാൻ എഞ്ചിനീയറിംഗ് പാഠ്യപദ്ധതിയിൽ സമൂലമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതയ്‌ക്കൊപ്പം മുന്നേറാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുമ്പോൾ, വിദ്യാർത്ഥികൾ അവരുടെ ബിരുദാനന്തരം ആരംഭിക്കുന്ന ജീവിതത്തിന്റെ പുതിയ ഘട്ടം പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്നും…

Read More

നിക്ഷേപക സംഗമത്തിന് മുൻപ് റോഡിലെ കുഴിയടയ്ക്കണം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു∙ നവംബറിൽ നടക്കാൻ ഇരിക്കുന്ന നിക്ഷേപ സംഗമത്തിന് മുന്നോടിയായി റോഡുകളിലെ കുഴികൾ അടയ്ക്കാൻ ബിബിഎംപിയോട് നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. നവംബർ 2ന് ആരംഭിക്കുന്ന സംഗമത്തിനു മുന്നോടിയായി റോഡുകൾ നവീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ നഗരത്തിൽ തുടരുന്ന മഴ അറ്റകുറ്റപ്പണികളെ ബാധിക്കുന്നതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ നഗരത്തിന്റെ നിരത്തുകളിൽ വീണ്ടും പുതിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മാറത്തഹള്ളിയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയയാക്കി.

Read More

പതിനഞ്ചാം നൂറ്റാണ്ടിലെ കല്ലിലെഴുത്ത്‌ കുംതയിൽ കണ്ടെത്തി

ബെംഗളൂരു : കുംത താലൂക്കിലെ ബഡ ഗ്രാമപഞ്ചായത്ത് പരിധിയിലെ മഹാദേവി മഹാദേവ പടഗാറിന്റെ വസ്‌തുവിൽ നിന്ന് സംഭാവനയെക്കുറിച്ചുള്ള 15-16 നൂറ്റാണ്ടിലെ കല്ലിലെഴുത്ത്‌ അടുത്തിടെ കണ്ടെത്തി. നാലടി ഉയരവും രണ്ടടി വീതിയുമുള്ളതാണ് കണ്ടെടുത്ത കല്ലിലെഴുത്ത്‌. ഇതിന് 33 വരികളുണ്ട്, ഇത് കന്നഡ, തിഗലാരി ലിപികളിലാണ് എഴുതിയിട്ടുള്ളത്. കല്ലിലെഴുത്ത്‌ സംഭാവന ലിഖിതമാണെന്ന് ബഡയിലെ ഹിസ്റ്ററി ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ റഹിമാൻ സാബ് എൽ പറഞ്ഞു. വിശ്വേശ്വര സ്വാമിജിക്കും ബ്രാഹ്മണർക്കും ഗസ്‌നി മേഖലയിലെയും പരിസര പ്രദേശങ്ങളിലെയും വിളകളും അരി ‘മുടിയും’ ഭക്ഷണമായി ദാനം ചെയ്യുന്നതിനെക്കുറിച്ചാണ്…

Read More

ബെംഗളൂരുവിൽ ടെക് സെന്റർ ഒരുക്കി പൈ സ്‌ക്വയർ

ബെംഗളൂരു: യുഎസ് ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ് ടെക്‌നോളജി സ്ഥാപനമായ പൈ സ്‌ക്വയർ, ഓട്ടോമോട്ടീവ് നിർമാണ രംഗത്തെ ഭീമൻമാരെ പരിചരിക്കുന്നതിനും ഡ്രൈവർ സഹായ സംവിധാനങ്ങൾ, സൈബർ സുരക്ഷ, പ്രവർത്തന സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ബെംഗളൂരുവിൽ സാങ്കേതിക കേന്ദ്രം സ്ഥാപിച്ചു. ഓട്ടോമോട്ടീവ് വ്യവസായത്തിൽ ബെംഗളൂരുവിനെ ഒരു പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇതെന്ന് സാങ്കേതിക കേന്ദ്രം ഉദ്ഘാടനം ചെയ്ത ഐടി-ബിടി മന്ത്രി അശ്വത് നാരായൺ പറഞ്ഞു. “വിവിധ സാങ്കേതിക വിദ്യകളിലുള്ള 400-ലധികം ഗവേഷണ-വികസന കേന്ദ്രങ്ങൾ ബെംഗളൂരുവിൽ ഉണ്ട്. കാറുകൾ കൂടുതൽ സോഫ്‌റ്റ്‌വെയർ ഡ്രൈവ് ആകുന്നതോടെ, വരും…

Read More
Click Here to Follow Us