നിക്ഷേപക സംഗമത്തിന് മുൻപ് റോഡിലെ കുഴിയടയ്ക്കണം: മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെംഗളൂരു∙ നവംബറിൽ നടക്കാൻ ഇരിക്കുന്ന നിക്ഷേപ സംഗമത്തിന് മുന്നോടിയായി റോഡുകളിലെ കുഴികൾ അടയ്ക്കാൻ ബിബിഎംപിയോട് നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

നവംബർ 2ന് ആരംഭിക്കുന്ന സംഗമത്തിനു മുന്നോടിയായി റോഡുകൾ നവീകരിക്കണമെന്നാണ് ആവശ്യം. എന്നാൽ നഗരത്തിൽ തുടരുന്ന മഴ അറ്റകുറ്റപ്പണികളെ ബാധിക്കുന്നതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ നഗരത്തിന്റെ നിരത്തുകളിൽ വീണ്ടും പുതിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് മാറത്തഹള്ളിയിൽ ഉൾപ്പെടെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കാൻ ഇടയയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts