വിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ.

ബെംഗളൂരു∙ വിനായക ചതുർഥി ആഘോഷത്തെ തുടർന്ന് നഗരത്തിലെ തടാകങ്ങളിൽ ഒറ്റദിവസം കൊണ്ട് നിമജ്ജനം ചെയ്തത് 2.08 ലക്ഷം വിഗ്രഹങ്ങൾ. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച വിഗ്രഹങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നെങ്കിലും ഏറെയും ഇതിൽ നിർമിച്ച കൂറ്റൻ വിഗ്രഹങ്ങളായിരുന്നു.

പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഏകദേശം 12,000 വിഗ്രഹങ്ങൾ അൾസൂർ, യെദിയൂർ തടാകങ്ങളിൽ നിന്ന് കണ്ടെടുത്തതായി ബിബിഎംപി അധികൃതർ അറിയിച്ചു. യെദിയൂർ തടാകത്തിൽ നിന്ന് മാത്രം 8000 വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങൾ ഉപയോഗിക്കണമെന്ന് ബിബിഎംപിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണം നടത്തിയെങ്കിലും ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ് പരിസ്ഥിതി സൗഹാർദ വിഗ്രഹങ്ങൾ ഒരുക്കിയിരുന്നത്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

വെള്ളത്തിൽ ലയിക്കാത്ത പ്ലാസ്റ്റർ ഓഫ് പാരിസ് വിഗ്രഹങ്ങൾ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുണ്ട്. മൂന്ന് ദിവസങ്ങളിൽ മാത്രം 300 ടൺ അധിക മാലിന്യമാണ് വിവിധയിടങ്ങളിൽ നിന്ന് നീക്കം ചെയ്തത്. മഴ തുടരുന്നത് പലയിടത്തും മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
[masterslider id="10"]

Related posts