മെട്രോ നിർമാണം; റോഡിൽ ക്രെയിൻ തകരാറിലായി; ഔട്ടർ റിങ് റോഡിൽ ഗതാഗതം സ്തംഭിച്ചു

ബെംഗളൂരു : മെട്രോനിർമാണത്തിനുപയോഗിക്കുന്ന ക്രെയിൻ നടുറോഡിൽ നിന്നുപോയതിനെത്തുടർന്ന് എച്ച്.എസ്.ആർ. ലേഔട്ട് ഫിഫ്ത്ത് മെയിൻ റോഡിനും 14-ാം മെയിൻ റോഡിനും ഇടയിലെ സർവീസ് റോഡിൽ ചൊവ്വാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

രാവിലെ 8.30-നും 10-നും ഇടയിലാണ് ഗതാഗതക്കുരുക്കുണ്ടായത്.

നമ്മ മെട്രോ ബ്ലൂ ലൈനിലെ (ഔട്ടർ റിങ് റോഡ്-വിമാനത്താവളം) പാതയുടെ നിർമാണത്തിനുപയോഗിക്കുന്നതാണ് ക്രെയിൻ.

  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു

സാങ്കേതിക തകരാറിനെത്തുടർന്നാണ് ക്രെയിൻ നിന്നുപോയതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ റാഗിഗുഡ്ഡ, സിൽക്ക് ബോർഡ് എന്നീ ഭാഗങ്ങളിൽനിന്ന് ഇബ്ലൂരിലേക്കുള്ള വാഹന ഗതാഗതം വളരെ പതുക്കെയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts