ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ; സജ്ജീകരണങ്ങൾ തയ്യാർ ; ടോൾ അടുത്ത മാസം മുതൽ

 

ബംഗളുരു : സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരമൊരുക്കുന്ന ജി പി എസ് അധിഷ്ഠിത ടോൾ പിരിവ് ബംഗളുരു – മൈസൂരു എക്സ്പ്രസ് വേയിൽ പരീക്ഷണടിസ്ഥാനത്തിൽ അടുത്ത മാസം ആരംഭിക്കാൻ ഉള്ള ക്രമീകരണങ്ങളുമായി ദേശിയ പാത അതോറിറ്റി.

രാജ്യത്ത് ആദ്യമായാണ് ടോൾ ബൂത്തുകൾ ഒഴുവാക്കി ഗ്ലോബൽ നാവിഗഷൻ സാറ്റലൈറ്റ് സിസ്റ്റം വഴി ടോൾ പിരിക്കുന്നത്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

ഉന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഇതിനായുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയത്.

ഒരു വാഹനം പ്രധാന പാതയിൽ പ്രവേശിച്ചാൽ ജി പി എസ് വഴി ട്രാക്ക് ചെയ്ത് സഞ്ചരിച്ച ദൂരത്തിന്റെ മാത്രം ടോൾ ഈടാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഫാസ്ടാഗ് അക്കൗണ്ട് വഴിയാണ് തുക ഈടാക്കുക.

എ ഐ ക്യാമറകൾ ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യാനും സാധിക്കും.

  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ

നിലവിലെ ടോൾ പിരിവിൽ സഞ്ചരിക്കാത്ത ദൂരത്തിനും പണം നൽകേണ്ടിവരുന്നത് സംബന്ധിച്ച് പരാതികൾ വ്യാപകമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
[masterslider id="10"]

Related posts