കനത്തമഴ തുടരുന്നു; ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക വിലക്ക്

ബെംഗളൂരു : കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകർ പോകരുതെന്ന് ജില്ലാ ഭരണകൂടം.

ഓഗസ്റ്റ് 15 വരെ യാത്ര നിർത്തിവെക്കാനാണ് നിർദേശം. ജില്ലാകളക്ടർ മീന നാഗരാജാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്.

തുംഗ, ഭദ്ര, ഹേമാവതി നദികൾ കരകവിഞ്ഞൊഴുകുകയാണ്.

  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ

മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരമേഖലയിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. ഹോം സ്റ്റേകളോടും റിസോർട്ടുകളോടും ബുക്കിങ് നിർത്തിവെക്കാനും കളക്ടർ ആവശ്യപ്പെട്ടു.

ട്രക്കിങ്ങിന് അനുമതി നൽകരുതെന്ന് വനംവകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts