നഗരത്തിലെ പി.ജി കളിലെ സുരക്ഷാ ശക്തമാക്കാൻ പദ്ധതിയിട്ട് പോലീസ്

യുവതിയുടെ കൊലപാതകം പി.ജി.കളിലെ സുരക്ഷ സംബന്ധിച്ച് ഒട്ടെറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ സുരക്ഷ നടപടികള്‍ ശക്തമാക്കാന്‍ ഊര്‍ജിത നടപടികളുമായി പോലീസ്.

കഴിഞ്ഞ ദിവസം കോറമംഗലയിലെ പി.ജി.യുടെ മൂന്നാം നിലയില്‍ അതിക്രമിച്ച് കയറിയ യുവാവ് 24 വയസ്സുകാരിയായ ബിഹാര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി.

മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം പുതിയ താമസക്കാരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കണം. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചരിത്രമുണ്ടെങ്കില്‍ ഇത് പോലീസിനെ അറിയിച്ചിരിക്കണം

  സിപിഎം നേതൃത്വത്തിനെതിരെ കോടിയേരിയുടെ ഭാര്യ വിനോദിനി; ‘മരണശേഷം കുടുംബത്തെ അവഗണിച്ചു, പിബി അംഗം ഫോൺ പോലും എടുക്കാറില്ല

പിജികളിലെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന ഇടങ്ങളില്‍ നിര്‍ബന്ധമായും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.

ലെസന്‍സില്ലാത്ത പിജികള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

നേരത്തെ നഗരത്തിലെ 60% പിജികളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് ബെംഗളൂരു പിജി ഓണ്‍േഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്
[masterslider id="10"]

Related posts