നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല;ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ഡല്‍ഹി :  ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധൻ്റെയും നാട്ടിൽ സംഘർഷങ്ങൾക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേർത്തു.  പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.

  കര്‍ണാടക അതിര്‍ത്തി അടച്ചു

അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ   ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉൾപ്പെടയുളള സംസ്ഥാനങ്ങളിൽ നടന്നു വരുന്ന അക്രമങ്ങളുടെ സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. ക്രമസമാധാന നില താറുമാറായ സംഭവത്തില്‍ പ്രധാനമന്ത്രിയെ അടക്കം ഇന്നലെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രി  അല്ലേയെന്നു പോലും കോടതി ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'സാന്ത്വന യോജന' പദ്ധതി പ്രഖ്യാപിച്ചു; ബാധിതരായ ന്യൂനപക്ഷ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവുമായി കർണാടക സര്‍ക്കാര്‍
[masterslider id="10"]

Related posts