നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല;ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ഡല്‍ഹി :  ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി. നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ആരും നിയമത്തിന് അതീതരല്ല. ഗാന്ധിജിയുടേയും ബുദ്ധൻ്റെയും നാട്ടിൽ സംഘർഷങ്ങൾക്ക് സ്വീകാര്യത കിട്ടില്ലെന്നും മോദി പ്രതികരിച്ചു. സംഭവത്തിലെ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മോദി കൂട്ടിച്ചേർത്തു.  പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് ഹരിയാനയിലെ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ   ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചതിന് പിന്നാലെ ഹരിയാന ഉൾപ്പെടയുളള സംസ്ഥാനങ്ങളിൽ…

Read More

ഐആർഎൻഎസ്എസ്-1എച്ച് ഉപഗ്രഹ വിക്ഷേപണം 31ന്

ബംഗളൂരു∙ ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്-1എച്ച് ഈ മാസം 31ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ. ഏഴ് ദിശാസൂചക ഉപഗ്രഹങ്ങൾ ഉൾപ്പെട്ട ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഐആർഎൻഎസ്എസ്- 1 എയുടെ അനുബന്ധ സേവനങ്ങൾക്കുള്ള ബായ്ക്കപ്പായാണ് പിഎസ്എൽവി സി-39 റോക്കറ്റ് ഉപയോഗിച്ച് 1എച്ച് വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വൈകിട്ട് 6.59നാണ് വിക്ഷേപണം. ഐആർഎൻഎസ്എസ്-1 എയിലെ മൂന്ന് റൂബീഡിയം ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1400 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്. യുഎസ് അധിഷ്ഠിത…

Read More

കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും.

ബെംഗളൂരു∙ കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ദക്ഷിണമേഖല നാടക മൽസരം ഒക്ടോബർ അവസാനം ബെംഗളൂരുവിൽ നടക്കും. മൽസരങ്ങളുടെ അവതരണ ചെലവിനായി 15,000 രൂപ വീതം സംഘടനകൾക്ക് അക്കാദമി അനുവദിക്കും. നാടക സമിതികൾ മൽസരത്തിന് ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. മൽസരത്തോടനുബന്ധിച്ച് നാടക സെമിനാർ, പുസ്തകമേള എന്നിവയുണ്ടായിരിക്കുമെന്ന് കൺവീനർ സി. കുഞ്ഞപ്പൻ അറിയിച്ചു. ഫോൺ: 94481 00843.

Read More
Click Here to Follow Us