ബഹിഷ്കരണം നേരിട്ട് റായ്ച്ചൂർ ഗ്രാമത്തിലെ ദളിതർ

ബെംഗളൂരു: : 15 ദിവസം മുമ്പ് ക്ഷേത്രോത്സവത്തിനിടെ ദലിത് യുവാവ് അബദ്ധത്തിൽ രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചതു മുതൽ റായ്ച്ചൂർ ജില്ലയിലെ സിന്ദനൂർ താലൂക്കിലെ തിഡിഗോൾ ഗ്രാമത്തിലെ ദളിതർ സാമൂഹിക ബഹിഷ്കരണം നേരിടുന്നതായി റിപ്പോർട്ട്. ഉയർന്ന ജാതിക്കാർ ദലിതർക്ക് സാധനങ്ങൾ വിൽക്കാൻ വിസമ്മതിക്കുന്നുവെന്നും, മാവ് മില്ലിൽ അവരുടെ ഭക്ഷ്യധാന്യങ്ങൾ പൊടിക്കാനും പ്രാദേശിക ഹോട്ടലിൽ ചായയോ ലഘുഭക്ഷണമോ നൽകാനും വിസമ്മതിക്കുന്നുവെന്നുംപരാതികളുണ്ട്. ഗ്രാമത്തിൽ നൂറോളം ദളിത് കുടുംബങ്ങളാണുള്ളത്.

സെപ്തംബർ 30ന് പ്രാദേശിക ഹനുമാൻ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ ഒരു ദളിത് യുവാവ് രഥത്തിന്റെ ചക്രത്തിൽ സ്പർശിച്ചു. ഇതോടെ ഉയർന്ന ജാതിക്കാർ പ്രകോപിതരാകുകയും സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ക്ഷേത്രത്തിൽ കയറിയതിന് ദളിത് യുവാക്കളെ ഇവർ മർദ്ദിച്ചെന്നാണ് പരാതി. വയലിൽ പണിയെടുക്കുന്നതിൽ നിന്ന് ദളിതരെ തടഞ്ഞു. ബഹിഷ്‌കരണം ബാധിച്ചതോടെ പ്രശ്‌നം പരിഹരിക്കാൻ ദളിത് യുവാക്കൾ പോലീസിനെ സമീപിച്ചു. പോലീസും പ്രാദേശിക ഭരണകൂടവും ഇരുവിഭാഗങ്ങളുടെയും യോഗം നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല.

എന്നിരുന്നാലും, സാമൂഹിക ബഹിഷ്‌കരണം തുടരുകയാണെന്നും ഉയർന്ന ജാതിക്കാർ തങ്ങളോട് സംസാരിക്കുകയോ അവരുടെ സാന്നിധ്യം അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും ദളിതർ അവകാശപ്പെടുന്നതായും സിന്ദനൂർ തഹസിൽദാർ അരുൺ എച്ച് ദേശായി പറഞ്ഞു.
കഴിഞ്ഞ 15 ദിവസമായി ഗ്രാമത്തിൽ സമാധാനം നിലനിർത്താൻ ഡിഎആർ പോലീസിന്റെ ബറ്റാലിയനെ വിന്യസിച്ചിട്ടുണ്ടെന്ന് സിന്ദനൂർ ഡിവൈഎസ്പി വെങ്കടപ്പ നായിക് പറഞ്ഞു. ബഹിഷ്കരണം ഉടൻ അവസാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us