ഭാരത് ജോഡോ യാത്രയ്ക്കിടെ 4 പ്രവർത്തകർക്ക് ഷോക്കേറ്റു

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെള്ളാരിയില്‍ നാലു പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആർക്കും പരിക്ക് ഗുരുതരമല്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ബെള്ളാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയും
മറ്റുനേതാക്കളും നടന്നുപോകുമ്പോള്‍ അതിന്റെ മുന്നിലായി കോണ്‍ഗ്രസിന്റെ ഒരു മാധ്യമസംഘം സഞ്ചരിക്കുന്ന വാഹനമുണ്ടായിരുന്നു . അതിനോടൊപ്പം സഞ്ചരിച്ച മറ്റൊരു ലോറിയിലെ പ്രവര്‍ത്തകര്‍ക്കാണ് ഷോക്കേറ്റത്. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.നാലുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തരധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts