ബെംഗളൂരു : സലൂണിൻ്റെ മറവിൽ പെൺവാണിഭം നടത്തുന്നതായി പരാതി. ബെജായിലെ സലൂണിൽ റെയ്‌ഡ് നടത്തി പൊലീസ്. ഉഡുപ്പി സ്വദേശി സുദർശനാണ് സലൂണിൻ്റെ ഉടമ. ഉർവ പൊലീസ് സ്റ്റേഷനിൽ സദാചാരം തടയൽ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തത്. റെയ്ഡിന് പിന്നാലെ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മംഗളൂരു സിറ്റി കോർപറേഷൻ സലൂണിൻ്റെ വ്യാപാര ലൈസൻസ് റദ്ദാക്കി. അതെസമയം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടി തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
Read MoreTag: saloon
വാക്‌സിംഗ് പ്രക്രിയ തകരാറിലായി; സലൂണിനെതിരെ കേസ് നൽകി നഷ്ടപരിഹാരം നേടി യുവതി
ബെംഗളൂരു: പ്രശസ്ത സലൂൺ ശൃംഖലയുടെ ഇന്ദിരാനഗർ ശാഖയിൽ 28 കാരിയായ യുവതിക്ക് നടത്തിയ വാക്‌സിംഗ് പ്രക്രിയയിൽ ചർമ്മരോഗം ഉണ്ടായതായി നൽകിയ പരാതിയിൽ യുവതിക്ക് വിജയം . തുടർന്ന് നാശനഷ്ടങ്ങൾക്ക് 30,000 രൂപയും മാനസിക വേദനയുണ്ടാക്കിയതിന് 10,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ സിറ്റി കോടതിയിൽ സലൂണിനെതിരെ വിധി. ന്യൂ തിപ്പസാന്ദ്രയിലെ താമസക്കാരിയായ യുവതി 2017 ഏപ്രിലിൽ ഇന്ദിരാനഗറിലെ 80 അടി റോഡിലുള്ള YLG സലൂൺ സന്ദർശിച്ചു, 2,799 രൂപയുടെ പാക്കേജിന്റെ ഭാഗമായി യുവതി ഗോൾഡ് വാക്സ് സർവീസ് തിരഞ്ഞെടുത്തു. കുറച്ച്…
Read More