ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട് ദുബായ്

ദുബായ്: കത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ തെരഞ്ഞെടുക്കപ്പെട്ടു. ജപ്പാനിലെ മോറി മെമോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് ദുബൈ ഒന്നാമതെത്തിയത്.നേട്ടത്തില്‍ യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ട്വിറ്ററില്‍ സന്തോഷം പങ്കുവെച്ചു.

സംസ്‌കാരത്തിന്റെ മറ്റൊരു പ്രതിഫലനമാണ് ശുചിത്വം. നഗരസുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ഓര്‍മിപ്പിച്ചു. സുരക്ഷിതവും മനോഹരവുമായ നഗരം കൂടിയാണ് ദുബൈ എന്നതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മുന്‍പും പവര്‍ സിറ്റി ഇന്‍ഡക്‌സില്‍ ദുബൈ ഒന്നാമതെത്തിയിരുന്നു ദുബൈ മുനിസിപ്പാലിറ്റിയും മറ്റും നഗര നഗര ശുചീകരണത്തിന് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. ഏതൊരു പരിപാടി നടന്നാലും മിനിറ്റുകള്‍ക്കകം നഗരം പൂര്‍വനിലയിലാക്കാന്‍ അധികൃതര്‍ മനസ് വെക്കാറുണ്ട്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

പുതുവത്സര ദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ നടന്ന വമ്പന്‍ വെടിക്കെട്ടിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് ചുറ്റുപാടുമുള്ള മാലിന്യങ്ങള്‍ നീക്കിയത്. നഗരത്തിലുടനീളം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ് നഗര ശുചീകരണം ഉറപ്പാക്കുന്നത്. നഗരത്തിലുടനീളം ചെടികള്‍ നട്ടുപിടിപ്പിച്ചും പൂക്കള്‍ വിടര്‍ത്തിയും നഗര സഭ ദുബൈയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള യത്‌നത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
[masterslider id="10"]

Related posts